കേരഫെഡില്‍ ഡെപ്യൂട്ടി മാനേജര്‍ ഒഴിവ്
കേരളകേരകര്‍ഷകസഹകരണഫെഡറേഷനില്‍ (കേരഫെഡ്) ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്/സെയില്‍സ്) തസ്‌തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ്ങില്‍ എംബിഎ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തരബിരുദവും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ശമ്പളം 63700-123700 രൂപ. ഒരൊഴിവാണുള്ളത്. കേരഫെഡ് ആസ്ഥാനത്താണ് ഒഴിവ്. മാതൃവകുപ്പില്‍നിന്നുനിരാക്ഷേപപത്രം സഹിതം കെഎസ്‌ആര്‍ പാര്‍ട്ട് ഒന്ന് റൂള്‍ 144 പ്രകാരമുള്ള മാതൃകയിലുള്ള അപേക്ഷ ഒക്ടോബര്‍ 25നു വൈകിട്ട് അഞ്ചിനകം മാനേജിങ്‌് ഡയറക്ടര്‍, കേരഫെഡ് ഹെഡ്‌ഓഫീസ്, കേരാടവര്‍, വെള്ളയമ്പലം, വികാസ്‌ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍ [email protected]ഫോണ്‍http://[email protected]ഫോണ്‍ 0471 2322736, 2320504. കൂടുതല്‍ വിവരങ്ങള്‍ www.kerafed.comhttp://www.kerafed.com ല്‍ ലഭിക്കും.