കെ.സി.ഡബ്ലിയു.എഫ് ധർണ നടത്തും
കേരള കോഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ (എച്. എം. എസ് )കോഴിക്കോട് ജില്ലാകമ്മിറ്റി 18ന് കേരളബാങ്ക് കോഴിക്കോട് റീജിയനൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. രാവിലെ 10ന് കെസിഡബ്ലിയു എഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല ഉത്ഘാടനം ചെയ്യും. പ്രാഥമിക സഹകരണസംഘങ്ങളെ തകർക്കുന്ന കേരളബാങ്ക് നയങ്ങൾ തിരുത്തുക, പലവക സംഘങ്ങൾക്ക് വായ്പ അനുവദിക്കുക,സഹകരണസംഘങ്ങൾക്ക് നൽകിവരുന്ന അധികപ്പലിശനിരക്ക് ഉറപ്പാക്കുക, പ്രാഥമിക സഹകരണസംഘം ജീവനക്കാർക്കു ലഭിച്ചിരുന്ന 50%സംവരണം പുനസ്ഥാപിക്കുക എന്നിവയാണ് ആവശ്യങ്ങൾ.