KCWF കണ്ണൂർ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി
സഹകരണ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന സഹകരണ നിയമ ഭേദഗതി പിൻവലിക്കുക, സഹകരണ ജീവനക്കരുടെ മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി ആരംഭിക്കുക, പലവക സംഘങ്ങൾക്ക് കേരള ബേങ്കിൽ അംഗത്വവും വായ്പയും അനുവദിക്കുക, സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിക്കുക, GPAIS പദ്ധതിയിൽ നിന്ന് കലക്ഷൻ ഏജന്റുമാരെയും അപ്രൈസർ മാരെയും ഒഴിവാക്കിയത് പുന:പരിശോധിക്കുക, കലക്ഷൻ ഏജന്റുമാർക്കും അപ്രൈസർ മാർക്കും പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് KCWF കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജെ.ആർ ഓഫിസിലേക്ക് മാർച്ച് നടത്തി.
ജെ.ആർ ഓഫിസിനു മുന്നിൽ നടത്തിയ ധർണ്ണ സി.എം.പി സംസ്ഥാന അസിസ്റ്റ്ന്റ് സെക്രട്ടറി സി.എ.അജിർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദ്, ജില്ലാ സെക്രട്ടറി വി.എൻ. അഷറഫ് , കാഞ്ചന മാച്ചേരി കാരിച്ചി ശശീന്ദ്രൻ, കെ.പി.സലിം, കെ. ചിത്രാംഗദൻ, കെ.വി.ഉമേഷ്, കെ.പി. ബിജു, പി.പി.രേഖ തുടങ്ങിയവർ പങ്കെടുത്തു.