കെ.സി.ഡബ്ലിയു.എഫ്. ധർണ നടത്തി
സഹകരണ സംഘങ്ങളെ തകർക്കുന്ന കേരള ബാങ്ക് നയങ്ങൾ തിരുത്തുക,പലവക സംഘങ്ങൾക്ക് വായ്പ അനുവദിക്കുക, പ്രാഥമിക സഹകരണ സംഘം ജീവനക്കാർക്ക് 50 % ജോലി സംവരണം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ് സ് ഫെഡറേഷൻ( എച്ച് എം എസ് ) കണ്ണൂർ ജില്ലാ കമ്മിറ്റി കേരള ബാങ്ക് കണ്ണൂർ റീജനൽ ഓഫീസിലേക്ക്
മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സെക്രട്ടറി എൻ സി സുമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. പ്രമുഖ സഹകാരി മുണ്ടേരി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി എൻ അഷറഫ്, കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി, എം.കെ. കഞ്ഞിക്കണ്ണൻ, കാരിച്ചി ശശിന്ദ്രൻ, കെ.പി,സലിം, കെ. ചിത്രാംഗദൻ, എൻ പ്രസീതൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി. ബിജു, പി.പി. രേഖ, കെ. സിന്ധു , കെ. ഗഷീന,സജോഷ് തളിപ്പറമ്പ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.