KCEC: ഷിനോജ് കുണ്ടൂര്‍ കോഴിക്കോട് താലൂക്ക് പ്രസിഡന്റ്
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് കോഴിക്കോട് താലൂക്ക് സമ്മേളനം രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. INTUC ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക് പ്രസിഡന്റ് ഷിനോജ് കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഷിനോജ് കുണ്ടൂര്‍ (പ്രസിഡന്റ് ),വിനോദ് കിരലൂര്‍, ബിജുന (വൈസ് പ്രസിഡന്റുമാര്‍), സുമി (ജന :സെക്രട്ടറി), മിഥുന്‍, പ്രജുല (ജോ സെക്രട്ടറിമാര്‍) എം.കെ. ശശിധരന്‍ (ട്രെഷറര്‍) എന്നിവരെ തെരഞ്ഞടുത്തു. KCEC (INTUC )ജില്ല പ്രസിഡന്റ് സി.വി അഖില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ഏറാടികുളങ്ങര, സംസ്ഥാന സെക്രട്ടറി ഗിരീഷ്‌കുമാര്‍, എസ്.ബി. അരുണ്‍രാജ്, നിധീഷ് മടവൂര്‍, ഷഹനാദ് കാക്കൂര്‍, ഷിജു കക്കോടി, എം.കെ. ശശിധരന്‍, ബിജുന, പ്രജുല, ഷെറിന്‍ എന്നിവര്‍ പങ്കെടുത്തു.