കര്‍ണാടക സഹകരണഭേദഗതിബില്ലിന്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചില്ല

Moonamvazhi

പൊതുയോഗത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാക്കുന്നതടക്കമുള്ള വ്യവസ്ഥകളോടെ കര്‍ണാടകസംസ്ഥാനസഹകരണഭേദഗതിബില്‍ നിയമസഭ പാസ്സാക്കിയെങ്കിലും ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ അഗീകാരം ലഭിച്ചില്ല. മൂന്നുവോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെട്ടത്‌. 23അംഗങ്ങള്‍ ഭേദഗതിയെ അനുകൂലിച്ചു. 26പേര്‍ എതിര്‍ത്തു. ബിജെപി, ജനാതദള്‍ (എസ്‌) അംഗങ്ങളാണ്‌ എതിര്‍ത്തത്‌. കുടുംബാംഗങ്ങളുടെ ആസ്‌തിബാധ്യതകള്‍ വെളിപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിയമിക്കുന്ന ഓഡിറ്റര്‍മാരെക്കൊണ്ടുതന്നെ ഓഡിറ്റ്‌ നടത്തണമെന്നും സംഘങ്ങള്‍ 20ശതമാനം നിക്ഷേപം അപ്പെക്‌സ്‌ സ്ഥാപനങ്ങളിലോ ജില്ലാകേന്ദ്രബാങ്കുകളിലോ സൂക്ഷിക്കണമെന്നും ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിക്ഷേപിക്കണമെങ്കില്‍ സഹകരണരജിസ്‌ട്രാറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മറ്റുമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 608 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!