പയ്യാവൂര്‍ ബാങ്ക് കണ്ണൂര്‍ഫെനി വിപണിയിലിറക്കും
കണ്ണൂര്‍ജില്ലയിലെ പയ്യാവൂര്‍ സര്‍വീസ് സഹകരണബാങ്ക് കശുമാങ്ങ നീരു വാറ്റി ഗോവന്‍ഫെനിയുടെ മാതൃകയില്‍ കണ്ണൂര്‍ ഫെനി വിപണിയിലിറക്കും. ഇതിനു 2022 ജൂണ്‍ 30നു സര്‍ക്കാര്‍അനുമതി ലഭിച്ചിരുന്നു. പക്ഷേ, ചട്ടവും നികുതിയും നിശ്ചയിച്ചിരുന്നില്ല. നിയമസഭാസബ്‌ജക്ട് കമ്മറ്റിറിപ്പോര്‍ട്ട് വൈകിയതായിരുന്നു കാരണം. ഇപ്പോള്‍ ചട്ടം ആയി. കശുമാങ്ങയില്‍നിന്നു വീര്യം കുറഞ്ഞമദ്യം ഉണ്ടാക്കാനുള്ള അനുമതിയാണു ലഭിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ നാലേക്കറില്‍ ഡിസ്റ്റിലറി സ്ഥാപിക്കും. ഉപകരണങ്ങള്‍ ഗോവയില്‍നിന്നു കൊണ്ടുവരും. അടുത്തസീസണില്‍ ഉല്‍പാദനം തുടങ്ങും. ഫെനി പ്രധാനമായും ഗോവയിലാണ് ഉണ്ടാക്കുന്നത്. ഗോവന്‍ഫെനിയില്‍നിന്നു വേര്‍തിരിച്ചറിയാനായി കണ്ണൂര്‍ഫെനി എന്നു പേരു നല്‍കാനാണു നിശ്ചയിച്ചിട്ടുള്ളത്. ബിവറേജസ് കോര്‍പറേഷന്‍വഴി വില്‍ക്കും. പഴങ്ങളില്‍നിന്നു വീര്യംകുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള പദ്ധതി 2022ലെ സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ടൂറിസത്തില്‍ ഇതിനു വലിയ സാധ്യതയുണ്ട്. കയറ്റുമതിയും സാധ്യമാണ്. കര്‍ഷകര്‍ക്കു കൂടുതല്‍ വരുമാനവും കിട്ടും.