കണ്ണൂര്‍ ഐസിഎമ്മില്‍ ലക്‌ചറര്‍ ഒഴിവുകള്‍
ദേശീയ സഹകരണ പരിശീലനകൗണ്‍സിലിന്റെ (എന്‍സിസിടി) കീഴിലുള്ള കണ്ണൂരിലെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) ലക്‌ചറര്‍മാരുടെ രണ്ടൊഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. ഒരുവര്‍ഷത്തേക്കാണു കരാര്‍. രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയേക്കാം. പ്രായപരിധി 60 വയസ്സ്. 2025 ഒക്ടോബര്‍ ആറ് അടിസ്ഥാനമാക്കിയാണു പ്രായപരിധി കണക്കാക്കുക. യോഗ്യത: (1) സഹകരണം, ബാങ്കിങ്, നിയമം, വിവരസാങ്കേതികവിദ്യ ഇവയിലേതിലെങ്കിലും 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദം,(2) നെറ്റ്/എസ്‌എല്‍ഇടി/സെറ്റ് യോഗ്യത, (3) മികവുറ്റ ഏതെങ്കിലും സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ അധ്യാപനപരിചയം.ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌ഡി അഭികാമ്യം.
അഭിമുഖത്തിന്റെയും അവതരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
2004 ജൂലൈ 12ന് എന്‍സിസിടി പുനര്‍നിര്‍ണയിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള വേതനം ലഭിക്കും. ഔദ്യോഗികയാത്രകള്‍ക്കു യാത്രാബത്തയും കിട്ടും.
സ്ഥിരനിയമനത്തിന് അവകാശമുന്നയിക്കില്ലെന്ന സത്യവാങ്‌മൂലം നല്‍കണം. ജോലിചെയ്യുന്ന കാലത്തു പുറമെയുള്ള അസൈന്‍മെന്റുകള്‍ ഏറ്റെടുക്കരുത്. തിങ്കളാഴ്‌ചമുതല്‍ വെള്ളിയാഴ്‌ചവരെ ദിവസവും രാവിലെ 9.15മുതല്‍ 5.45വരെയാണു ജോലി. ആവശ്യമായി വന്നാല്‍ പ്രവൃത്തിസമയം കഴിഞ്ഞും അവധിദിവസങ്ങളിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.ഹ്രസ്വകാലപരിശീലനങ്ങളിലും സഹകരണമാനേജ്‌മെന്റ് ഹയര്‍ ഡിപ്ലോമ (എച്ച്‌ഡിസിഎം),ഡിപ്ലോമ കോഴ്‌സുകളിലും ക്ലാസ് എടുക്കലാണു ജോലി. കാമ്പസിനകത്തും പുറത്തും ഡയറക്ടര്‍ നിയോഗിക്കുന്ന ഇടങ്ങളില്‍ ക്ലാസ് എടുക്കണം. ഇന്‍സ്‌റ്റിറ്റിയൂട്ട് നടത്തുന്ന കണ്‍സള്‍ട്ടന്‍സി, പ്രോജക്ട്, ഗവേഷണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും വേണം.
താല്‍പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍നിന്ന് (www.icmkannur.org) അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്‌തു പൂരിപ്പിച്ച് അപേക്ഷിക്കണം. ദി ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, പറശ്ശിനിക്കടവ്, കണ്ണൂര്‍ 670563 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ ആറിനകം അപേക്ഷ കിട്ടിയിരിക്കണം. തപാലില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യാം. ആധാര്‍കാര്‍ഡ്, ജനനത്തിയതി സര്‍ട്ടിഫിക്കറ്റ്, ബിരുദാനന്തരബിരുദസര്ട്ടിഫിക്