ഇസാഫ് ബാങ്കു ശാഖയിൽ കവർച്ച
അന്താരാഷ്ട്ര സഹകരണ സഖ്യത്തിൽ അംഗത്വമുള്ളതും തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘമായ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇ സാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ശാഖയിൽ 10 കോടിയുടെ കവർച്ച.മധ്യപ്രദേശിലെ ഖിതോല ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നുപേർ തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണവും പണവുമായി കടക്കുകയായിരുന്നു. ജബൽപൂർ ജില്ലാ ആസ്ഥാനത്തിന് 45 കിലോമീറ്റർ അകലെയാണു സംഭവം. രാവിലെ ഒമ്പതിനു ബാങ്ക് തുറന്നയുടൻ കവർച്ചക്കാരെത്തി.എട്ടു മിനിറ്റു കൊണ്ടു കവർച്ച നടത്തി സ്ഥലം വിട്ടു.