സ്ഥിരനിയമനസാധ്യതയുള്ള ഇന്റേണ്‍ഷിപ്പിന്‌ റിസര്‍വ്‌ബാങ്ക്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അവസരം

Moonamvazhi

റിസര്‍വ്‌ ബാങ്ക്‌ സ്ഥാപനത്തില്‍ പ്രീ-പ്ലെയ്‌സ്‌മെന്റ്‌ ഒഫറിനു (പിപിഒ) പരിഗണിക്കപ്പെടാനും മതിയായ പ്രതിഫലത്തോടെ സമുചിതമായ തസ്‌തികയില്‍ നിയോഗിക്കപ്പെടാനും സാധ്യതയുള്ള ഇന്റേണ്‍ഷിപ്പിന്‌ അവസരം. റിസര്‍വ്‌ ബാങ്കിന്റെ ബാങ്കിങ്‌ സാങ്കേതികവിദ്യാവികസനഗവേഷണഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഡിആര്‍ബിടി) വേനല്‍ക്കാലഇന്റേണ്‍ഷിപ്പിലാണ്‌ ഈ അവസരങ്ങളുള്ളത്‌. ഏപ്രില്‍ പതിനഞ്ചിനകം അപേക്ഷിക്കണം. അപേക്ഷ ഇ-മെയിലില്‍ വേണം അയക്കാന്‍. തപാലില്‍ അയക്കരുത്‌. ഏറ്റവും പുതിയ റെസ്യൂമെ, ശുപാര്‍ശ/എതിര്‍പ്പില്ലായ്‌മാപത്രം എന്നിവ സഹിതമാണ്‌ അപേക്ഷിക്കേണ്ടത്‌. സാങ്കേതികവിദ്യയിലോ മാനേജ്‌മെന്റിലോ ബിരുദാനന്തരബിരുദം പൂര്‍ത്തിയാകാറായവര്‍ക്ക്‌ അപേക്ഷിക്കാം. വിവരസാങ്കേതികവിദ്യയുടെയോ അനുബന്ധവിഷയങ്ങളുടെയോ പശ്ചാത്തലമുള്ളവരായിരിക്കണം. വിവരസാങ്കേതികവിദ്യയിലോ അനുബന്ധവിഷയങ്ങളിലോ നാലുവര്‍ഷബിരുദം പൂര്‍ത്തിയാകാറായവര്‍ക്കും അപേക്ഷിക്കാം. മൂന്നുമാസമാണ്‌ ഇന്റേണ്‍ഷിപ്പ്‌. തെലങ്കാനയില്‍ ഹൈദരാബാദ്‌ മസബ്‌ ടാങ്ക്‌ ഒന്നാംനമ്പര്‍ റോഡിലെ കാസില്‍ ഹില്‍സിലുളള ഐഡിആര്‍ബിടിയിലായിരിക്കും പരിശീലനം. മാസം 14000 രൂപ സ്റ്റൈപ്പെന്റുണ്ട്‌. പുറമെനിന്നുള്ളവര്‍ക്ക്‌, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ക്ക്‌, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം എന്ന അടിസ്ഥാനത്തില്‍ ബീഗംപേട്ടിലുള്ള ഐഡിആര്‍ബിടി സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസസൗകര്യം കിട്ടും. മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ഇന്റേണുകളെ പിപിഒ വിനു പരിഗണിക്കും. 26ആഴ്‌ചയാണു പിപിഒ. അതു പൂര്‍ത്തിയായാല്‍ മതിയായ പ്രതിഫലത്തോടെ ഐഡിആര്‍ബിടിയില്‍ ഉചിതമായ പദവിയില്‍ നിയോഗിക്കും. പരമാവധി പത്തുപേരെയാണ്‌ ഇന്റേണുകളായി എടുക്കുക. വിദ്യാഭ്യാസമികവിന്റെയും ഉദ്ദേശ്യപ്രസ്‌താവനയുടെയും അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കും. അവരെ അഭിമുഖം നടത്തും. ഏപ്രില്‍ 20നായിരിക്കും ഓണ്‍ലൈന്‍ അഭിമുഖം. ഇ-മെയില്‍ ഐഡിയും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും അടക്കം കൂടുതല്‍ വിവരങ്ങള്‍ https://www.idrbt.ac.in­ https://www.idrbt.ac.in­ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 1057 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!