കോഓപ്പറേറ്റീവ്‌സ് യൂറോപ്പില്‍ ജൂനിയര്‍ ഈവന്റ്‌സ് ആന്റ് കമ്മൂണിക്കേഷന്‍ ഓഫീസര്‍ ഒഴിവ്
അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐസിഎ)യൂറോപ്യന്‍ഘടകവും യൂറോപ്പിലെ 176000ല്‍പരം സഹകരണസംരംഭങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ കോഓപ്പറേറ്റീവ്‌സ് യൂറോപ്പ് ഐസിഎ-യൂറോപ്യന്‍യൂണിയന്‍ പങ്കാളിത്തപദ്ധതിയില്‍ ജൂനിയര്‍ ഈവന്റ്‌സ് ആന്റ് കമ്മൂണിക്കേഷന്‍ ഓഫീസറെ തേടുന്നു. അന്താരാഷ്ട്രവികസനവിഭാഗത്തിലാണു നിയമനം. അന്താരാഷ്ട്രവികസന കോഓര്‍ഡിനേറ്ററെ സഹായിക്കലാണു ജോലി. അന്താരാഷ്ട്രവികസനത്തിലോ കമ്മൂണിക്കേഷനിലോ അന്താരാഷ്ട്രബന്ധങ്ങളിലോ യൂറോപ്യന്‍പഠനങ്ങളിലോ ബിരുദാനന്തരബിരുദം, യൂറോപ്യന്‍ യൂണിയന്‍ ധനസഹായം ചെയ്യുന്ന പദ്ധതികളില്‍ ആശയവിനിമയ-സംഘാടന-മാനേജ്‌മെന്റ് ചുമതലകള്‍ നിര്‍വഹിച്ചുള്ള പരിചയം, യൂറോപ്യന്‍ യൂണിയന്റെ അന്താരാഷ്ട്രവികസനനയങ്ങളും പ്രക്രിയകളും സംബന്ധിച്ച പരിചയം, കാന്‍വ പരിജ്ഞാനം, സമൂഹമാധ്യമം കൈകാര്യം ചെയ്‌തുള്ള പരിചയം, ഇംഗ്ലീഷിലും ഫ്രഞ്ചിലും നല്ല പ്രാവീണ്യവും എഴുതാനുള്ള കഴിവും ബെല്‍ജിയത്തില്‍ ജോലി ചെയ്യാനുള്ള നിയമപരമായ യോഗ്യത എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 21നകം (23:59 സിഇടി) അപേക്ഷിക്കണം. വിശദവിവരങ്ങള്‍ https://coopseurope.coophttps://coopseurope.coop ല്‍ ലഭിക്കും.