അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ ഫിനാന്‍സ് ഓഫീസറുടെ ഒഴിവ്
അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ ഫിനാന്‍സ് ഓഫീസറുടെ ഒഴിവുണ്ട്. പ്രൊഫഷണലോ അക്കൗണ്ടില്‍ ബാച്ചിലര്‍ ഡിഗ്രി (ഫൈനലിസ്റ്റ്) – എ1/എ2 (തത്തുല്യം)ഡിപ്ലോമ ഉള്ളവരോ ആയിരിക്കണം. ബെല്‍ജിയന്‍ ബുക്‌കീപ്പിങ് ലെജിസ്ലേഷനിലും ജിഎഎപിയിലും (ജനറലി ആക്‌സപ്‌റ്റഡ് അക്കൗണ്ടിങ് പ്രിന്‍സിപ്പിള്‍സ്) പരിജ്ഞാനം, ഇംഗ്ലീഷ് നന്നായി സംസാരിക്കാനുള്ള കഴിവ്, അക്കൗണ്ടന്‍സി ആന്റ് ബുക് കീപ്പിങ് സോഫ്‌റ്റ് വെയറില്‍ (വിന്‍ബുക്‌സ്) പരിജ്ഞാനം, കാര്യങ്ങള്‍ സമയപരിധിക്കകം ഉറപ്പായും ചെയ്‌തുതീര്‍ക്കാനുള്ള കഴിവ്, അതിവേഗപരിതസ്ഥിതിയില്‍ ഫലദായകമായി പ്രവര്‍ത്തിക്കാനുള്ള കഴിവ്, സൂക്ഷ്‌മാംശങ്ങള്‍വരെ ശ്രദ്ധിക്കാനും പ്രവൃത്തനമുന്‍ഗണനകള്‍ നിശ്ചയിക്കാനുമുള്ള കഴിവ്, മികച്ച വിവരസാങ്കേതികവിദ്യാ-ആശയവിനിമയശേഷികള്‍, വിവിധസംസ്‌കാരങ്ങളുള്ള ടീമില്‍ പ്രവര്‍ത്തിക്കാനുളള കഴിവ്, സഹകരണമൂല്യങ്ങളോടും തത്വങ്ങളോടുമുള്ള പ്രകടമായ പ്രതിബദ്ധത എന്നിവയും വേണം. മറ്റുഭാഷകള്‍ (പ്രത്യേകിച്ച് ഫ്രഞ്ചും സ്‌പാനിഷും) അറിഞ്ഞിരിക്കുന്നതും അന്താരാഷ്ട്രപ്രോജക്ടുകളുടെ (പ്രത്യേകിച്ച് യൂറോപ്യന്‍കമ്മീഷന്റെ ധനസഹായത്തോടെയുള്ളവ) സാമ്പത്തികറിപ്പോര്‍ട്ടിങ്ങില്‍ പരിജ്ഞാനവും പരിചയവും ഉണ്ടായിരിക്കുന്നത് അഭികാമ്യം.
തിരഞ്ഞെടുക്കപ്പെട്ടാല്‍ മാര്‍ച്ചിലോ കഴിയുംവേഗമോ ജോലി ആരംഭിക്കേണ്ടിവരും. ബ്രസ്സല്‍സില്‍ 105 അവന്യൂമില്‍കാംമ്പ്‌സിലുള്ള ഐസിഎയുടെ ആഗോളഓഫീസിലായിരിക്കും നിയമനം. കരാര്‍അടിസ്‌ഥാനത്തിലുള്ളതാണെങ്കിലും ബെല്‍ജിയന്‍നിയമപ്രകാരമുള്ള പൂര്‍ണസമയമനിയമനമായിരിക്കും. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ മാസം മൊത്തം 3000-3500 യൂറോ ശമ്പളം ലഭിക്കും. ഭക്ഷണവൗച്ചറുകള്‍ ഇകോചെക്കുകള്‍,മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വര്‍ഷം ശമ്പളത്തോടെ 30ദിവസം അവധി എന്നിവയുമുണ്ട്. അപേക്ഷാസമയത്ത് ബെല്‍ജിയത്തില്‍ ജോലിചെയ്യാനുള്ള നിയമപരമായ അവകാശം നേടിയിരിക്കണം. ഐസിഎ അപക്ഷകര്‍ക്കായി തൊഴില്‍പെര്‍മിറ്റിന് അപേക്ഷിക്കില്ല. പൂരിപ്പിച്ച നിര്‍ദിഷ്ടഫോമിലുള്ള അപേക്ഷയും വിശദമായ സി.വി.യും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷ പരിഗണിക്കില്ല. ഇ-മെയിലിന്റെ വിഷയസൂചികയില്‍ അപേക്ഷിക്കുന്നയാളിന്റെ പേരും തുടര്‍ന്നു ഫിനാന്‍സ് ഓഫീസര്‍ എന്നും രേഖപ്പെടുത്തണം. ഫെബ്രുവരി അഞ്ചിനകം (23:59 സിഇടി) അപേക്ഷിക്കണം. അപേക്ഷകരില്‍നിന്നു തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെമാത്രമേ ഐസിഎ ബന്ധപ്പെടുകയുള്ളൂ. ഫോണിലൂടെയുള്ള അന്വേഷണങ്ങള്‍ ഒഴിവാക്കണമെന്ന് ഐസിഎ അഭ്യര്‍ഥിച്ചു. ഐസിഎഓഫീസുകളില്‍വച്ചാവും അഭിമുഖം. ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് എഐഎസ്‌ബിഎല്‍, അവന്യൂമികാംപ്‌സ് 105, 1030 ബ്രസ്സല്‍സ് – ബെല്‍ജിയം എന്നതാണ് ഐസിഎയുടെ മേല്‍വിലാസം. www.ica.coop എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ലഭിക്കും.
ഐസിഎയും യൂറോപ്യന്‍യൂണിയനും ചേര്‍ന്നുള്ള ഒരു പങ്കാളിത്ത പ്രോജക്ടിനുവേണ്ടിയാണു നിയമനം. യൂറോപ്യന്‍യൂണിയനുമായുള്ള ഐസിഎയുടെ രണ്ടാമത്തെ പങ്കാളിത്ത പദ്ധതിയാണിത്. പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളുടെ സമഗ്രവും കൃത്യവും സമയബന്ധിതവുമായ നിര്‍വഹണത്തില്‍ ഒരു പ്രധാനപ്പെട്ട പങ്കുള്ള തസ്‌തികയാണു ഫിനാന്‍സ് ഓഫീസറുടെത്. യൂറോപ്യന്‍യൂണിയന്റെ സാമ്പത്തികസഹായചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണു പങ്കാളിത്തം മുന്നോട്ടുപോകുക. പദ്ധതിയുടെ ചെലവുകളുടെ മൊത്തത്തിലുള്ള മേല്‍നോട്ടം, സാമ്പത്തികമേല്‍നോട്ടത്തിന്റെ അപ്‌ഡേറ്റ്, പ്രീഫിനന്‍സിങ് പേമെന്റുകള്‍ നടത്തല്‍, ബാഹ്യഓഡിറ്റര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ട ഇടക്കാല-വാര്‍ഷികസാമ്പത്തികറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ഫിനാന്‍സ്-അഡ്‌മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ക്കു കാര്യങ്ങള്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്യല്‍ തുടങ്ങിയവയാണു ഫിനാന്‍സ് ഓഫീസറുടെ ചുമതലകള്‍. സുസ്ഥിര-ജനാധിപത്യ-പങ്കാളിത്തവികസനത്തിനുള്ള ജനകേന്ദ്രിതബിസിനസ് എന്നതാണു പ്രോജക്ട്. ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള ബിസിനസ് നയങ്ങളില്‍ സഹകരണമാതൃകയെ പ്രോല്‍സാഹിപ്പിക്കലാണു ലക്ഷ്യം. വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരണപ്രസ്‌ഥാനങ്ങളെ സ്വതന്ത്രവും ശക്തവുമായ പങ്കാളികളാക്കി ശക്തിപ്പെടുത്തലും ലക്ഷ്യമാണ്. ഐസിഎയുടെ ആഗോളഓഫീസ് അതിന്റെ ആഫ്രിക്ക, ഏഷ്യാ-പസഫിക്, അമേരിക്കാസ്, യൂറോപ്പ്‌് എന്നിവിടങ്ങളിലെ മേഖലാഓഫീസുകളുമായി ഏകോപിച്ചുകൊണ്ടാണു പദ്ധതി നടപ്പാക്കുന്നത്.