ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ ചികില്‍സ

Moonamvazhi

എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ ചികില്‍സ വിജയകരമായി നിര്‍വഹിക്കപ്പെട്ടു. ലോകത്തെ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ എന്നാണു ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. ഇന്ദിരാഗാന്ധി സഹകരണആശുപത്രിയുടെ കാരുണ്യഹൃദയാലയ കാര്‍ഡിയാക്‌ സെന്ററിലാണു നേട്ടം സാധ്യമായത്‌. ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ ശസ്‌ത്രക്രിയയില്ലാതെ ഘടിപ്പിക്കാന്‍ കഴിയും.

 

ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ ചികില്‍സയ്‌ക്കു വിധേയയായത്‌ ഒരു എറണാകുളം സ്വദേശിനിയാണ്‌. രണ്ടുവര്‍ഷംമുമ്പു ഹൃദയമിടിപ്പിലെ വ്യതിയാനം ക്രമീകരിക്കാന്‍ മറ്റൊരു ആശുപത്രിയില്‍വച്ചു ഡ്യുവല്‍ചേമ്പര്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചിരുന്നു. പക്ഷേ, പില്‍കാലത്ത്‌ അണുബാധയുണ്ടായി. ഗുരുതരാവസ്ഥയിലാണ്‌ ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്‌. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്‌പിരിന്‍ ഗുളിക കഴിക്കുന്നതിനാല്‍ സാധാരണപേസ്‌മേക്കര്‍ ഘടിപ്പിച്ചാല്‍ വീണ്ടും അണുബാധയ്‌ക്കും രക്തസ്രാവത്തിനു സാധ്യതയുള്ളതിനാല്‍ ലീഡ്‌ലെസ്‌ പേക്കര്‍ ചികില്‍സ നിര്‍ദേശിച്ചു. രോഗിയുടെ കാല്‍ഞരമ്പിലൂടെ ഹ#ദയത്തിന്റെ വലതുഭാഗത്തെ അറയിലെത്തിച്ചാണു ലീഡ്‌ലെസ്‌ പേസ്‌മേക്കര്‍ ഘടിപ്പിച്ചത്‌. സീനിയര്‍ ഇന്റര്‍വെഷന്‍ഷന്‍ കാര്‍ഡിയോളജിസ്‌റ്റുമാരായ ഡോ. പ്രവീണ്‍ ശ്രീകുമാര്‍, ഡോ. നിജില്‍ ക്ലീറ്റസ്‌. ഡോ. സ്‌റ്റാന്‍ലി ജോര്‍ജ്‌, ഡോ. ഷെഡിന്‍ ഭരതന്‍ എന്നിവര്‍ ചികില്‍സയ്‌ക്കു നേതൃത്വം നല്‍കി. സാധാരണനിലയിലേക്കു തിരിച്ചെത്തിയ രോഗി ഒരുദിവസത്തിനുശേഷംതന്നെ ആശുപത്രി വിട്ടു.

Moonamvazhi

Authorize Writer

Moonamvazhi has 451 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!