പഴയങ്ങാടി പീപ്പിൾസ് സോഷ്യൽവെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി മിനിഹാൾ ഉത്ഘാടനം ചെയ്തു
പഴയങ്ങാടി പീപ്പിൾസ് സോഷ്യൽ വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സി പി മൂസാൻകുട്ടി എക്സ് എം എൽ എ സ്മാരക മിനി ഹാൾ കണ്ണൂർ സഹകരണബാങ്ക് പ്രസിഡന്റ് സി എ അജീർ ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ വി ഉമേഷ് അധ്യക്ഷനായി.ഖദ്ദിക പത്രാധിപർ വി കെ രവീന്ദ്രൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. കേരള കാർഷിക സർവകലാശാലയിൽ നിന്ന് അഗ്രിക്കൾചറൽ എക്സ്റ്റൻഷനിൽ പി എച് ഡി നേടിയ രാമന്തളി കൃഷിഓഫിസർ നമിത രഘുനാഥിനെ പഴയങ്ങാടി അർബൻ സഹകരണബാങ്ക് പ്രസിഡന്റ് സുനിൽ പ്രകാശ് എൻ ജി ആദരിച്ചു.എം പവിത്രൻ, പി വി വേണുഗോപാലൻ,കെ സി ഡബ്ലിയു എഫ് ജില്ല സെക്രട്ടറി വി എൻ അഷ്‌റഫ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഇ പി പ്രമോദ്, സംഘം ഭരണസമിതിയംഗം എം കെ രഘുനാഥ്,വൈസ് പ്രസിഡന്റ് സന്തോഷ് എ, സെക്രട്ടറി രചന കെ വി എന്നിവർ സംസാരിച്ചു.