ഇഫ്‌കോയില്‍ ട്രെയിനികളാകാന്‍ അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്‌കോ) അഗ്രികള്‍ച്ചറല്‍ ഗ്രാജുവേറ്റ് ട്രെയിനികളുടെ അപേക്ഷ ക്ഷണിച്ചു. മാസം 33000 രൂപ സ്റ്റൈപ്പന്റ് ഉള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 37000-70000രൂപ ശമ്പളത്തില്‍ സ്ഥിരനിയമനം ലഭിക്കാന്‍ സാധ്യതയുണ്ട്.യോഗ്യത: നാലുവര്‍ഷ പൂര്‍ണസമയ ബിഎസ്‌സി (അഗ്രികള്‍ച്ചര്‍). പൊതുവിഭാഗക്കാര്‍ക്കും ഒബിസിക്കാര്‍ക്കും 60% മാര്‍ക്കുണ്ടായിരിക്കണം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 50%മതി. ബിരുദം സി.ജി.പി.എ. സ്‌കോറിലാണെങ്കില്‍ അപേക്ഷയില്‍ അതു ശതമാനത്തിലാക്കി എഴുതണം. 2022ലോ അതിനുശേഷമോ ജയിച്ചവരായിരിക്കണം. ബിരുദം യുജിസി അംഗീകരിച്ച സര്‍വകലാശാലകളിലോ സ്ഥാപനങ്ങളിലോ നിന്നായിരിക്കണം.
പ്രായപരിധി 2025 മാര്‍ച്ച് ഒന്നിനു 30വയസ്സ്. ഏതു സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ മാതൃഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. ഒന്നിലേറെ ഭാഷകള്‍ അറിയാമെങ്കില്‍ കൂടുതല്‍ നല്ലത്. ഹിന്ദി പരിജ്ഞാനം അഭികാമ്യം.ഒരുവര്‍ഷമാണു പരിശീലനം. സ്ഥിരനിയമനം ലഭിച്ചാല്‍ മൂന്നുവര്‍ഷത്തേക്കെങ്കിലും സേവനമനുഷ്‌ഠിച്ചക്കാമെന്ന ബോണ്ട് നല്‍കണം. പൊതുവിഭാഗക്കാരും ഒബിസിക്കാരും 80000രൂപയുടെയും പട്ടികജാതി-വര്‍ഗക്കാര്‍ 20000രൂപയുടെയും ബോണ്ടാണു നല്‍കേണ്ടത്.
ആദ്യം കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ഓണ്‍ലൈന്‍ പരീക്ഷയുണ്ട്. പൊതുവിടത്തിലായിരിക്കും ഇത്. ഇന്റര്‍നെറ്റുള്ള സ്വന്തം കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഫൈനല്‍ ഓണ്‍ലൈന്‍ പരീക്ഷയുണ്ടാകും. ഇതു കൊച്ചി അടക്കമുള്ള കേന്ദ്രങ്ങളിലായിരിക്കും. ഏതെങ്കിലും രണ്ടുകേന്ദ്രം തിരഞ്ഞെടുക്കാം. അതിലും തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിനു ക്ഷണിക്കും. അതില്‍ വിജയിക്കുന്നവരെ വൈദ്യപരിശോധനയുടെകൂടി അടിസ്ഥാനത്തിലാവും തിരഞ്ഞെടുക്കുക.https://agt.iffco.in/https://agt.iffco.in/ ലൂടെ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. മാര്‍ച്ച് 15നകം അപേക്ഷിക്കണം.