ഐസിഎം കണ്ണൂരില്‍ എച്ച്‌ഡിസിഎം കോഴ്‌സിന്‌ അപേക്ഷിക്കാം

Moonamvazhi

കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) ഒരുവര്‍ഷത്തെ സഹകരണമാനേജ്‌മെന്റ്‌ ഹയര്‍ഡിപ്ലോമ (എച്ച്‌ഡിസിഎം) കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ഒന്നിനു 45 വയസ്സു കവിയാത്ത ബിരുദധാരികള്‍ക്ക്‌ അപേക്ഷിക്കാം. 2026 ജൂണ്‍ 12നകം അപേക്ഷിക്കണം. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. സംസ്ഥാനസര്‍ക്കാരിന്റെയും പി.എസ്‌.സി.യുടെയും സഹകരണപരീക്ഷാബോര്‍ഡിന്റെയും അംഗീകാരമുള്ള കോഴ്‌സാണിത്‌. സംസ്ഥാനസഹകരണബാങ്ക്‌, അര്‍ബന്‍സഹകരണബാങ്ക്‌, സര്‍വീസ്‌ സഹകരണബാങ്ക്‌ എന്നിവിടങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്കുമുതല്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വരെയുള്ള തസ്‌തികകള്‍, സഹകരണവകുപ്പിലെ ഓഡിറ്റര്‍ തസ്‌തിക, ഇന്‍സ്‌പെക്ടര്‍ തസ്‌തിക, ഡയറി-ഫിഷറീസ്‌-മാര്‍ക്കറ്റിങ്‌-ഹാന്റ്‌ലൂം-കയര്‍-വ്യവസായസഹകരണസംഘങ്ങളിലെയും അനുബന്ധസര്‍ക്കാര്‍വകുപ്പുകളിലെയും വിവിധ തസ്‌തികകള്‍, ദേശീയസഹകരണഫെഡറേഷനുകളിലെ വിവിധതസ്‌തികകള്‍ എന്നിവയിലേക്ക്‌ ഈ കോഴ്‌സ്‌ ജയിച്ചവര്‍ക്ക്‌ അപേക്ഷിക്കാനാവും. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സഹകരണസ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍വകുപ്പുകളിലെ ജീവനക്കാര്‍ക്കും സംവരണമുണ്ട്‌. വിശദവിവരങ്ങള്‍ www.icmkannur.orghttp://www.icmkannur.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 8304056188, 8089564997.

Moonamvazhi

Authorize Writer

Moonamvazhi has 1061 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!