അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാപസഫിക്കില്‍ ലിംഗസമത്വസഹകരണവികസനമേധാവിയുടെ ഒഴിവ്‌

Moonamvazhi

അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാപസഫിക്‌ ജന്റര്‍ ആന്റ്‌ കോഓപ്പറേറ്റീവ്‌ ഡവലപ്‌മെന്റ്‌ പ്രോഗ്രാംസ്‌ ലീഡിന്റെ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ന്യൂഡല്‍ഹിയില്‍ ഈ വിഭാഗത്തിന്റെ സംഘത്തിനു നേതൃത്വം നല്‍കാനാണിത്‌. യോഗ്യതകള്‍ (1) അന്താരാഷ്ട്രബന്ധങ്ങളിലോ പൊതുനയത്തിലോ വികസനപഠനങ്ങളിലോ സ്‌ത്രീപഠനങ്ങളിലോ ബന്ധപ്പെട്ടമേഖലകളിലോ ബിരുദാനന്തരബിരുദം, (2) വികസനമേഖലയില്‍ കുറഞ്ഞത്‌ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതു സഹകരണസ്ഥാപനങ്ങളിലോ സഹകരണപരമായ സംരംഭവികസനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലോ ആയാല്‍ നന്ന്‌. ലിംഗസമത്വാധിഷ്‌ഠിതപരിപാടികളുടെ വികസനത്തിലും ഏകോപനത്തിലും മാനേജ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയമാണു കൂടുതല്‍ വേണ്ടത്‌. (3) ഇംഗ്ലീഷില്‍ നല്ല മികവും സൂക്ഷ്‌മവിശദാംശങ്ങളില്‍വരെ ശ്രദ്ധിക്കുന്ന വിധത്തില്‍ എഴുതാനും സംസാരിക്കാനുമുള്ള കഴിവും. (4) കാര്യങ്ങള്‍ കാര്യക്ഷമമായി നടത്താനുള്ള നല്ല മള്‍ട്ടിടാസ്‌കിങ്‌ കഴിവുകള്‍. (5) മികച്ച ഇന്റര്‍പേഴ്‌സണല്‍ നൈപുണ്യവും ബഹുസംസ്‌കാരാന്തരീക്ഷത്തില്‍ ജോലിചെയ്യാനുള്ള കഴിവും. (6) സഹകരണമൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ചുള്ള നല്ല ധാരണ.
അഭികാമ്യയോഗ്യതകള്‍: (1) സഹകരണസംരംഭമാതൃകയുമായുള്ള അടുത്തപരിചയം. (2) സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം. (3) അന്താരാഷ്ട്രസ്ഥാപനങ്ങളിലോ അംഗത്വാധിഷ്‌ഠിതസ്ഥാപനങ്ങളിലോ പൗരസമൂഹസ്ഥാപനങ്ങളിലോ പ്രോജക്ടുകളും പരിപാടികളും വികസിപ്പിച്ചു നടപ്പാക്കിയുള്ള പരിചയം.


തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒക്ടോബര്‍ 15നു ജോലിയില്‍ പ്രവേശിക്കണം. അന്നുമുതല്‍ ഒരുകൊല്ലത്തേക്കായിരിക്കും തൊഴില്‍കരാര്‍. മികവിന്റെ അടിസ്ഥാനത്തില്‍ ഇതു കൂടുതല്‍ കാലത്തേക്കു നീട്ടിയേക്കാം.പ്രവൃത്തിപരിചയത്തിന്റെയും ബന്ധപ്പെട്ട വ്യാവസായികമാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുള്ള പ്രതിഫലം ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഉദ്ദേശ്യം സംബന്ധിച്ച ഒരു പേജ്‌ പ്രസ്‌താവനയും വിശദമായ സി.വി.യും [email protected]യിലേക്ക്‌ അയക്കണം. അപേക്ഷ അയക്കുന്ന ഇ-മെയിലില്‍ വിഷയസൂചികയില്‍ അപേക്ഷിക്കുന്നയാളിന്റെ പേരും, തുടര്‍ന്നു ലീഡ്‌ – ജന്റര്‍ ആന്റ്‌ കോഓപ്പറേറ്റീവ്‌ ഡവലപ്‌മെന്റ്‌ പ്രോഗ്രാംസ്‌ എന്നും രേഖപ്പെടുത്തണം. സെപറ്റംബര്‍ അഞ്ചിന്‌ രാത്രി 11.55നകം (ഇന്ത്യന്‍സമയം) അപേക്ഷ കിട്ടിയിരിക്കണം. അഭിമുഖത്തിന്‌ അര്‍ഹരായി തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമേ സ്ഥാപനം ബന്ധപ്പെടുകയുള്ളൂ. ഫോണ്‍വിളികള്‍ സ്വീകാര്യമല്ല.

ഐസിഎ എപിയുടെ സ്‌ത്രീശാക്തീകരണപ്രവര്‍ത്തനങ്ങള്‍, ലിംഗസമത്വത്തില്‍ അധിഷ്‌ഠിതമായ സഹകരണവികാസം, ഏഷ്യാ-പസഫിക്‌ മേഖലയിലെ സഹകരണരംഗത്തു വനിതാനേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള വിദ്യാഭ്യാസ-പരിശീലനങ്ങള്‍ സംഘടിപ്പിക്കല്‍, റീജണല്‍ ഡയറക്ടറുമായി ചേര്‍ന്നു നവംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ഐസിഎ എപിയുടെ ഫലപ്രദമായ ആസൂത്രണവും ഏകോപനവും നടത്തിപ്പും ഉറപ്പുവരുത്തല്‍, ഐസിഎ എപിയുടെ വനിതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാനേജ്‌ ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു തിരഞ്ഞെടുക്കപ്പെടുന്നയാള്‍ നിര്‍വഹിക്കേണ്ടിവരിക. കൂടുതല്‍ വിവരങ്ങള്‍ www.icaap.coop യില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 544 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!