ഹോമിയോപ്പതിക് സഹകരണഫാര്‍മസിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍
ആലപ്പുഴ പാതിരപ്പള്ളിയിലുള്ള കേരളസംസ്ഥാനഹോമിയോപ്പതിക് സഹകരണഫാര്‍മസിയില്‍ (ഹോംകോ) മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയറിങ് ആന്റ് പ്രോജക്ട് മാനേജ്‌മെന്റ് വിഭാഗത്തിലാണ് ഒഴിവ്. പ്രായപരിധി 55 വയസ്സ്. ശമ്പളം 40000രൂപ. യോഗ്യതകള്‍: മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദം, മെക്കാനിക്കല്‍ ഡിസൈനിലും പ്രോജക്ട് മാനേജ്‌മെന്റിലും 10വര്‍ഷത്തെ പരിചയം (പരിചയം ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലോ ആരോഗ്യപരിചരണരംഗത്തോ ആയാല്‍ കൂടുതല്‍ നന്ന്), മെക്കാനിക്കല്‍ സംവിധാനങ്ങളെയും നിര്‍മാണപ്രക്രിയകളെയും വ്യവസായച്ചട്ടങ്ങളെയും പറ്റി നല്ല പരിജ്ഞാനം. എംബിഎ ഉള്ളവര്‍ക്കു മുന്‍ഗണനയുണ്ട്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ മികച്ച സാങ്കേതികവൈദഗ്‌ധ്യവും പ്രോജക്ടുകള്‍ യഥാസമയം കാര്യക്ഷമമായി പൂര്‍ത്തീകരിച്ചു പ്രോജക്ട് മാനേജ്‌മെന്റ് രംഗത്തു മികച്ച പ്രവര്‍ത്തനപാരമ്പര്യവും ഉള്ളയാളായിരിക്കണം. 179 ദിവസത്തേക്കാണു നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം പുതുക്കാന്‍ സാധ്യതയുണ്ട്. താല്‍പര്യമുള്ളവര്‍ റെസ്യൂമെയും കവര്‍ലെറ്ററും [email protected] ല്‍ മാര്‍ച്ച് എട്ടിനു വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.homcokerala.cohttp://www.homcokerala.com ല്‍ ലഭിക്കും. ഫോണ്‍: 0477-2258012, 9497590284.