റിസര്‍വ് ബാങ്ക് ഹാര്‍ബിങ്കര്‍ ഹാക്കത്തോണിന് അപേക്ഷ ക്ഷണിച്ചു
40ലക്ഷം രൂപ ഒന്നാംസമ്മാനവും 20ലക്ഷം രൂപ രണ്ടാംസമ്മാനവുമുള്ള നാലാം ആഗോള ഹാര്‍ബിങ്കര്‍ 2025 ന് (HaRBInger 2025)റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. ടോക്കണൈഡ്‌സ് കെവൈസി, രൂപയുടെ ഡിജിറ്റല്‍ രൂപം വികസിപ്പിക്കല്‍, വിശ്വാസ്യത വര്‍ധിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ സാങ്കേതികവിദ്യയും നൂതനത്വം ഉപയോഗിച്ചുള്ള സൊലൂഷനുകള്‍ വികസിപ്പിക്കുകയാണു വേണ്ടത്. മാറ്റത്തിനുള്ള നൂതനത്വം ആണ് പ്രമേയം. ടോക്കണൈസ്‌ഡ് കെവൈസി, ഓഫ്‌ലൈന്‍ സിബിഡിസി (ഇ-രൂപ), വിശ്വാസ്യത വര്‍ധിപ്പിക്കല്‍ എന്നിവയാണ് പ്രശ്‌നപ്രസ്‌താവനകള്‍. ഇവയില്‍ സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാവസായികവിദഗ്‌ധരുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കാനും പ്രമുഖരായ ജൂറിഅംഗങ്ങള്‍ക്കുമുന്നില്‍ നൂതനസൊലൂഷനുകള്‍ അവതരിപ്പിക്കാനും ഓരോപ്രശ്‌നപ്രസ്‌താവനയിലും വലിയ സമ്മാനങ്ങള്‍ നേടാനും അവസരം ലഭിക്കും. ഏറ്റവും മികവുള്ളവര്‍ക്ക് 40ലക്ഷം രൂപയാണു സമ്മാനം. 20ലക്ഷം രൂപയാണു രണ്ടാംസമ്മാനം. സ്‌ത്രീകള്‍മാത്രമടങ്ങുന്ന ടീമില്‍ ഏറ്റവും മികച്ച ടീമിന് 20ലക്ഷംരൂപയുടെ പ്രത്യേകസമ്മാനമുണ്ട്. സൊലൂഷന്‍ വികസനഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ടീമിനും അഞ്ചുലക്ഷം രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്രാഥമികമാതൃക വികസിപ്പിക്കാന്‍വേണ്ട ചെലവിനാണിത്. ഹാര്‍ബിങ്കര്‍ 2025നുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുമുള്ള അവസാനതിയതി നവംബര്‍ 23 ആണ്. ലിങ്കും വിശദവിവരങ്ങളും ആര്‍ബിഐ വെബ്‌സൈറ്റില്‍ ലഭിക്കും.


