സഹകരണസംഘങ്ങളിലെ ജിഎസ്‌ടിയെപ്പറ്റി 24നു ഗൂഗിള്‍മീറ്റ്
സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്‌മ 24 വെള്ളിയാഴ്‌ച രാത്രി ഏഴിന് ജിഎസ്‌ടിയുമായി ബന്ധപ്പെട്ടു സഹകരണവകുപ്പുദ്യോഗസ്ഥരും ജീവനക്കാരും ഭരണസമിതിയംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഗൂഗിള്‍മീറ്റ് സംഘടിപ്പിക്കും. സഹകരണവകുപ്പ് മലപ്പുറം ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ ഓഡിറ്റര്‍ മുഹമ്മദ് ഷഹീര്‍ ക്ലാസ്സെടുക്കും. ജിഎസ്‌ടി ഏതൊക്കെ സംഘങ്ങള്‍ക്കാണു കൊടുക്കേണ്ടിവരിക, ജിഎസ്‌ടി ബാധകമായ സേവനങ്ങള്‍, ആര്‍സിഎമ്മില്‍ ഉള്‍പ്പെടുന്ന ഇടപാടുകള്‍, ജിഎസ്‌ടി എന്‍ട്രികള്‍ സോഫ്‌റ്റ്‌വെയറില്‍, ഓഡിറ്റിലെ ജിഎസ്‌ടി എന്‍ട്രി, ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ഇന്‍പൂട്ട് ക്ലെയിം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കപ്പെടും. https://meet.google.com/ash-xuzg-ppfhttps://meet.google.com/ash-xuzg-ppf എന്ന ലിങ്കിലൂടെ ഗൂഗിള്‍മീറ്റില്‍ പങ്കെടുക്കാവുന്നതാണ്.