കണ്ണൂര്‍ ഐസിഎം ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം സംഘടിപ്പിക്കും
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഉണര്‍വ് സഹകരണകണ്‍സള്‍ട്ടന്‍സിയുമായി സഹകരിച്ചു മലപ്പുറം ജില്ലയിലെ പ്രാഥമികസര്‍വീസ് സഹരണബാങ്കുകളിലെയും മറ്റുസംഘങ്ങളിലെയും സ്വകാര്യധനസകാര്യസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കായി ഗോള്‍ഡ് അപ്രൈസിങ് പരിശീലനം സംഘടിപ്പിക്കും. 2026 ജനുവരി ഏഴിനും എട്ടിനും മലപ്പുറം ജില്ലാ പൊലീസ് സഹകരണസംഘം സില്‍വര്‍ജൂബിലി ഹാളിലാണിത്. നാലായിരം രൂപ ഫീസുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ്. കൂടുതല്‍ വിവരം 7025940016 എന്ന നമ്പരില്‍ കിട്ടും.


