ഭക്ഷ്യ സംസ്‌കരണശാലകള്‍ക്കു ധനസഹായത്തിന്‌ അപേക്ഷിക്കാം

Moonamvazhi

ഭക്ഷ്യസംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും ധനസഹായത്തിനായി (ഗ്രാന്റ്‌സ്‌-ഇന്‍-എയ്‌ഡ്‌/സബ്‌സിഡി) കേന്ദ്രഭക്ഷ്യസംസ്‌കരണവ്യവസായമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സഹകരണസ്ഥാപനങ്ങളും സ്വയംസഹായസംഘങ്ങളും കര്‍ഷകഉല്‍പാദകസംഘങ്ങളും കര്‍ഷകഉല്‍പാദകക്കമ്പനികളും മുതല്‍ സ്വകാര്യവ്യക്തികള്‍വരെയുള്ള സംരംഭകര്‍ക്ക്‌ അപേക്ഷിക്കാം. പ്രധാന്‍മന്ത്രി കിസാന്‍ സമ്പദയോജന(പിഎംകെഎസ്‌ വൈ)യില്‍ ഭക്ഷ്യസംസ്‌കരണ-സംരക്ഷണശേഷികള്‍ സൃഷ്ടിക്കാനും വികസിപ്പിക്കാനുമുള്ള (സിഇഇപിപിസി) സ്‌കീം പ്രകാരമാണിത്‌. മെഗാഫുഡ്‌പാര്‍ക്കുകള്‍ക്കും കാര്‍ഷികസംസ്‌കരണക്ലസ്റ്ററുകള്‍ക്കും പുറത്ത്‌ ഇവ സ്ഥാപിക്കുന്നതിനാണു സഹായം. പൊതുവിഭാഗത്തില്‍പെട്ട സംരംഭകരില്‍നിന്നാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. മാര്‍ച്ച്‌ 28നകം അപേക്ഷിക്കണം. https://sampada-mofpi.gov.in/https://sampada-mofpi.gov.in/ ലേക്കാണ്‌ അപേക്ഷിക്കേണ്ടത്‌. ഇതിനായി ജനുവരി 22ന്‌ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്‌.

പഴം-പച്ചക്കറിസംസ്‌കരണം, പാല്‍സംസ്‌കരണം, മാംസം-പൗള്‍ട്രി-മല്‍സ്യസംസ്‌കരണം, റെഡി ടു ഈറ്റ്‌-റെഡി ടു കുക്ക്‌ ഭക്ഷ്യോല്‍പന്നങ്ങള്‍, പ്രാതല്‍ സെറിയലുകള്‍-സ്‌നാക്‌സ്‌-ബേക്കറി-മറ്റുപോഷകഭക്ഷ്യോല്‍പന്നങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍-പയറുവര്‍ഗങ്ങള്‍, ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എണ്ണക്കുരുമില്ലിങ്ങും സംസ്‌കരണവും, സുഗന്ധവ്യഞ്‌ജനങ്ങളും കൂണ്‍ സംസ്‌കരണവും അടക്കമുള്ള മറ്റ്‌ അഗ്രി-ഹോര്‍ട്ടി ഉല്‍പന്നങ്ങള്‍, തേന്‍സംസ്‌കരണം, പഴം-തേന്‍അധിഷ്‌ഠിതവീഞ്ഞുകള്‍, ഭക്ഷ്യരുചിക്കൂട്ടുകള്‍, ഫുഡ്‌ അഡിറ്റീവ്‌സ്‌, ഭക്ഷ്യസത്തുകള്‍, ഭക്ഷ്യവസ്‌തുഫ്‌ളേവറുകള്‍, ഒലിയോറെസിനുകള്‍, ഗുവാര്‍ഗം, കൊക്കോഉല്‍പന്നങ്ങള്‍, കരിമ്പില്‍നിന്നു ശര്‍ക്കരയും ശര്‍ക്കരയില്‍നിന്നു മറ്റുല്‍പന്നങ്ങളും ഉണ്ടാക്കല്‍ (പഞ്ചസാരമില്ലുകള്‍ക്കു കിട്ടില്ല), കാലിത്തീറ്റനിര്‍മാണസ്ഥാപനങ്ങള്‍, പഴച്ചാറുകളുംമറ്റുംകൊണ്ടുള്ള കാര്‍ബണേറ്റഡ്‌ പാനീയങ്ങള്‍ മറ്റിനം ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍ അര്‍ഹമാണ്‌. പദ്ധതിച്ചെലവിന്റെ 20ശതമാനംവരെ ബാങ്കുവായ്‌പ ലഭിക്കുന്ന ഗ്രാന്റ്‌സ്‌-ഇന്‍-എയ്‌ഡ്‌/സബ്‌സിഡി സ്‌കീമാണിത്‌. മൂന്നുകോടിരൂപവരെയുള്ള പദ്ധതികള്‍ക്കു സഹായം ലഭിക്കും. ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലുംമറ്റും ഇത്‌ ഒരുകോടിവരെയാണ്‌. തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതിയുടെ 35ശതമാനമാണു ഗ്രാന്റസ്‌-ഇന്‍-എയ്‌ഡ്‌/സബ്‌സിഡി ലഭിക്കുക. ബുദ്ധിമുട്ടേറിയപ്രദേശങ്ങളിലുംമറ്റും ഇത്‌ 50 ശതമാനം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.mofpi.gov.inhttp://www.mofpi.gov.in ല്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 161 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News