മല്‍സ്യക്കൃഷിയില്‍ മികച്ച ഇടപെടല്‍ നടത്തുന്ന സഹകരണസ്ഥാപനത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ മല്‍സ്യക്കൃഷിരംഗത്തെ വിവിധ അവാര്‍ഡുകള്‍ക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2025ലെ മല്‍സ്യക്കര്‍ഷകഅവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മെയ് 26 ആണ് അപേക്ഷിക്കാനുള്ള അവസാനതിയതി. മല്‍സ്യക്കൃഷിയിലെ ഇടപെടല്‍-സഹകരണസ്ഥാപനം, മികച്ച ശുദ്ധജലമല്‍സ്യക്കര്‍ഷകന്‍, ഓരുജലമല്‍സ്യക്കര്‍ഷകന്‍, നൂതനമല്‍സ്യക്കൃഷി നടപ്പാക്കുന്ന കര്‍ഷകന്‍, അലങ്കാരമല്‍സ്യക്കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മല്‍സ്യവിത്ത് ഉല്‍പാദനയൂണിറ്റ് കര്‍ഷകന്‍, മികച്ച തദ്ദേശസ്വയംഭരണസ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, മല്‍സ്യവകുപ്പിലെ ഫീല്‍ഡ്‌തലഉദ്യോഗസ്ഥര്‍, മികച്ച ജില്ല എന്നിവയ്‌ക്കാണ് അവാര്‍ഡ്. പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാഓഫീസുകളില്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ജില്ലാഫിഷറീസ് ഓഫീസുകളിലും മല്‍സ്യഭവനിലും കിട്ടും. ഫോണ്‍ 1800 425 3183, 0471-2525200.
