കനകക്കുന്നില്‍ 21മുതല്‍ സഹകരണഎക്‌സ്‌പോ
ഒരുമയുടെ പൂരം എന്നു കേളിയുള്ള സഹകരണഎക്‌സ്‌പോ 2025നു ഏപ്രില്‍ 21നു രാവിലെ 11.30ന് തിരുവനന്തപുരം കനകക്കുന്ന് പാലസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരിക്കും. അന്താരാഷ്ട്ര സഹകരണവര്ഷാചരണത്തി
പ്രദര്‍ശനത്തിനും വിപണനത്തിനുമായി 70,000 ചതുരശ്രഅടി വിസ്‌തീര്‍ണമുള്ള ശീതീകരിച്ച പവലിയനാണു സജ്ജീകരിക്കുന്നത്. 260ല്‍പരം സ്റ്റാളുകള്‍ ഉണ്ടാകും. പൊക്കാളിഅരി, മറയൂര്‍ ശര്‍ക്കര, ബാലരാമപുരം സാരി, കാസര്‍കോഡ് സാരികള്‍, ചേന്ദമംഗലം മുണ്ടുകള്‍, കുത്താംപുള്ളി, സാരി, മലബാര്‍ കുരുമുളക്, മാലബാര്‍ റോസ്റ്റ് കോഫി, വയനാടന്‍ കോഫി തുടങ്ങിയ തനതുല്‍പന്നങ്ങള്‍ ആകര്‍ഷണങ്ങളായിരിക്കും. നിരവധി പ്രാഥമിക സഹകരണസംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണകളും സുഗഗന്ധവ്യഞ്‌ജനങ്ങളും ലഭ്യമാകും. വിവിധയിനം അരികള്‍, അവയില്‍നിന്നുള്ള മൂല്യവര്‍ധിതോല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍, ആയുര്‍വേദമരുന്നുകള്‍, കാപ്പി, തേയിലഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, വനവിഭവങ്ങള്‍, സമുദ്രവിഭവങ്ങള്‍ തുടങ്ങി നാനൂറിലധികം സഹകരണഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമുണ്ടാകും. വിദേശങ്ങളില്‍നിന്നു സഹകാരിപ്രമുഖരടക്കം പങ്കെടുക്കുന്ന നിരവധി സെമിനാറുകള്‍ എക്‌സ്‌പോയുടെ ഭാഗമായുണ്ടാകും. നിരവധി സഹകരണഉല്‍പന്നങ്ങള്‍ എക്‌സ്‌പോയില്‍വച്ചു വിപണിയിലിറക്കപ്പെടും. സാംസ്‌കാരികസമ്മേളനങ്ങള്‍, യുവജനസമ്മേളനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയുണ്ടാകും. സഹകരണസ്ഥാപനങ്ങളും കൂട്ടായ്‌മകളുമൊരുക്കുന്ന ഭക്ഷ്യവൈവിധ്യങ്ങളുമായി ഫുഡ്‌കോര്‍ട്ടുകളും സക്രിയമായിരിക്കും.ദിവസവും വൈകിട്ട് 7.30നാണ് സാംസ്‌കാരികപരിപാടികള്‍. എക്‌സ്‌പോയുടെ പ്രചരണത്തിനായി നിരവധി സഹകരണസ്ഥാപനങ്ങള്‍ വിളംബരപരിപാടികള്‍ സംഘടിപ്പിച്ചു.
ഉദ്‌ഘാടനപ്പിറ്റേന്ന്, 22മുതല്‍ സെമിനാറുകള്‍ നടക്കും. 22നു രാവിലെ 10ന് നല്ലൊരുഭാവിക്കായി സഹകരണസ്ഥാപനങ്ങളില്‍ ഫലപ്രദമായ ഫണ്ട് മാനേജ്‌മെന്റിന്റെ ആവശ്യകതയെപ്പറ്റിയുള്ള സെമിനാര്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി. മുഖ്യപ്രഭാഷണം നടത്തും. അഡ്വ. വി. ജോയ് എം.എല്‍.എ അധ്യക്ഷനായിരിക്കും. ആസൂത്രണബോര്‍ഡ് മുന്‍അംഗം സി.പി. ജോണ്‍, കേരളബാങ്ക് സിഇഒ ജോര്‍ട്ടി എം ചാക്കോ, റിസര്‍വ് ബാങ്ക് കേന്ദ്രബോര്‍ഡ് ഡയറക്ടര്‍ സതീഷ് മറാത്തെ, നെതര്‍ലാന്റ്‌സിലെ റാബോ പാര്‍ട്‌ണര്‍ഷിപ്പ് പ്രതിനിധി സിപ്പോറ സൗട്ടെവെല്ലെ, റാബോ ബാങ്കിന്റെ സീനിയര്‍ പ്രോജക്ട് മാനേജര്‍ ബിജോണ്‍ഷ്‌റിവെര്‍, സഹകരണവികസനബോര്‍ഡ് മുന്‍ചെയര്‍മാന്‍ ചിത്തരഞ്‌ജന്‍ മുഖോപാധ്യായ, എ.സി.എസ്.ടി.ഐ. മുന്‍ഡയറക്ടര്‍ ബി.പി. പിള്ള, കേരളബാങ്ക് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍, സെമിനാര്‍ കമ്മറ്റി ചെയര്‍മാന്‍ ആര്‍.വി. സതീന്ദ്രകുമാര്‍, സെമിനാര്‍ കമ്മറ്റി കണ്‍വീനര്‍ ശ്രീകുമാര്‍ എ എന്നിവര്‍ സംസാരിക്കും.
അന്നുതന്ന ഉച്ചക്കു 2.30നു വ്യവസായവികസനത്തില്‍ സഹകരണമേഖലയുടെ പങ്കിനെപ്പറ്റി സെമിനാര്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉദ്‌ഘാടനം ചെയ്യും. കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഐ.ബി. സതീഷ് എം.എല്‍.എ. അധ്യക്ഷനായിരിക്കും. വ്യവസായ-വാണിജ്യഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, ഫിജി വാണിജ്യമന്ത്രാലയത്തിന്റെ സഹകരണബിസിനസ് വിഭാഗം ഡയറക്ടര്‍-രജിസ്‌ട്രാര്‍ ഇയോസെഫോ, അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ സംരംഭകവികസന സ്‌പെഷ്യലിസ്റ്റ് ഭാരതി ബിര്‍ള, അഖില ചൈന വിതരണ-വിപണനസഹകരണഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ കായ്‌ഷെന്‍ ഹൊങ്, ഡോ. ജയശങ്കര്‍ പ്രസാദ്, സംസ്ഥാനസഹകരണവികസനക്ഷേമഫണ്ട് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, സഹകരണഅഡീഷണല്‍ രജിസ്‌ട്രാര്‍ (ജനറല്‍) കെ. സജീവ് കര്‍ത്ത എന്നിവര്‍ സംസാരിക്കും.
23ന് ഉച്ചക്ക് രണ്ടിനു ടൂറിസംവികസനത്തില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്കിനെപ്പറ്റി സെമിനാര്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനആസൂത്രണബോര്‍ഡം ഡോ. ജിജു പി അലക്‌സ് മുഖ്യപ്രഭാഷണം നടത്തും. ഡി.കെ. മുരളി എം.എല്‍.എ. അധ്യക്ഷനായിരിക്കും. പി. മമ്മിക്കുട്ടി എം.എല്‍.എ, തിരുവനന്തപുരം ഐസിഎം ഡയറക്ടര്‍ എം.പി. ശശികുമാര്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി, ടൂര്‍ഫെഡ് ചെയര്‍മാന്‍ ഇ.ജി. മോഹനന്‍, കിറ്റ്‌സ് ഡയറക്ടര്‍ ഡോ. ദിലീപ് എം.ആര്‍, ഉത്തരവാദിത്വടൂറിസംമിഷന്‍ പ്രതിനിധി ഡോ. രൂപേഷ്‌കുമാര്‍ കെ, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ പ്രതാപചന്ദ്രന്‍, പ്ലാനിങ്-ഐസിഡിപി അഡീഷണല്‍ രജിസ്‌ട്രാര്‍ അഞ്‌ജന എസ് എന്നിവര്‍ സംസാരിക്കും.
24നു രാവിലെ 10ന് സഹകരണസ്ഥാപനങ്ങളിലൂടെയുള്ള മൂല്യവര്‍ധനാസംരംഭങ്ങളെപ്പറ്റി സെമിനാര്‍ വൈദ്യുതിമന്ത്രി കെ. കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മുഖ്യപ്രഭാഷണം നടത്തും. ജി. സ്റ്റീഫന്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, ഇന്‍ഡൊനീഷ്യയിലെ ജനകീയാധിഷ്‌ഠിത സഹകരണസംരംഭങ്ങളുടെ ദേശീയ ഫെഡറേഷന്റെ സി.ഇ.ഒ. സുരാത്തോ, കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി, ആന്ധ്രപ്രദേശ് സഹകരണകമ്മീഷണര്‍ ബാബു അഹമ്മദ്, കാര്‍ഷിക-സംസ്കരിതഭക്ഷ്യോല്
25നു രാവിലെ 10ന് ആരോഗ്യപരിചരണരംഗത്തു സഹകരണസ്ഥാപനങ്ങളുടെ പങ്കിനെപ്പറ്റി സെമിനാര്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്‌ഘാടനം ചെയ്യും. കൊല്ലം എന്‍.എസ്. ആശുപത്രി സഹകരണസംഘം പ്രസിഡന്റ് പി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കേരളസര്‍വകലാശാല മുന്‍വൈസ്‌ചെയര്‍മാന്‍ ഡോ. ബി. ഇഖ്‌ബാല്‍ വിഷയം അവതരിപ്പിക്കും. ആന്റണി രാജു എം.എല്‍.എ. അധ്യക്ഷനായിരിക്കും. തലശ്ശേരി നഴ്‌സിങ് കോളേജ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ലതിക, പി.എസ്. സുപാല്‍ എം.എല്‍.എ, തിരൂര്‍ ഷിഹാബ് തങ്ങള്‍ സഹകരണആശുപത്രി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി, കടയ്‌ക്കല്‍ കിംസ് ചെയര്‍മാന്‍ എസ്. വിക്രമന്‍, കോഴിക്കോട് ജില്ലാസഹകരണആശുപത്രി ചെയര്‍മാന്‍ പ്രൊഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ എം. സലിം, കേപ് ഡയറക്ടര്‍ വി.ഐ. താജുദ്ദീന്‍ അഹമ്മദ്, പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണആശുപത്രി ചെയര്‍മാന്‍ അനില്‍കുമാര്‍ വി.പി, തിരുവനന്തപുരം സഹകരണജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ടി. അയ്യപ്പന്‍നായര്‍ എന്നിവര്‍ സംസാരിക്കും.
25നു വൈകിട്ട് മൂന്നിനു കേരളത്തെ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് ആയി വളര്‍ത്തുന്നതില്‍ കാര്‍ഷികമേഖലയിലെ സഹകരണസ്ഥാപനങ്ങള്‍ക്കുള്ള പങ്കിനെപ്പറ്റി സെമിനാര്‍ കൃഷിമന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യും. സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. സജിത് ബാബു വിഷയം അവതരിപ്പിക്കും. ഒ.എസ്. അംബിക എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആസൂത്രണബോര്‍ഡംഗം പ്രൊഫ. രാമകുമാര്‍, അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് റീജണല്‍ ഡയറക്ടര്‍ ബാലസുബ്രഹ്മണ്യഅയ്യര്‍, കേന്ദ്രഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ഡോ. പ്രഭാത്‌കുമാര്‍, നീലഗിരി ഇന്‍ഡ്‌കോസെര്‍വിലെ ഡോ. എസ്. വിനീത്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പ്രതിനിധി പുരുഷോത്തമന്‍ മണ്ണാര്‍ക്കാട്, കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു, കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ പ്രസിഡന്റ് വി.എം. അനില്‍, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, സംസ്ഥാനസഹകരണയൂണിയന്‍ സെക്രട്ടറി എം.പി. രജിത്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.
26നു രാവിലെ ഒമ്പതിന് തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സഹകരണസ്ഥാപനങ്ങള്‍ക്കുള്ള പങ്കിനെപ്പറ്റി സെമിനാര്‍ വ്യവസായമന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനആസൂത്രണബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായിരിക്കും. കേരള ലാന്റ് ഡവലപ്‌മെന്റ് ആന്റ് റിഫോംസ് സഹകരണസംഘം (ലാഡര്‍) പ്രസിഡന്റ് സി.എന്‍. വിജയകൃഷ്‌ണന്‍, സഹകരണപരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എസ്.യു. രാജീവ്, പി. അബ്ദുള്‍ഹമീദ് എം.എല്‍.എ, സേവാഫെഡറേഷന്‍ പ്രതിനിധി മിറായി ചാറ്റര്‍ജി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ ടി.കെ, ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് മുന്‍പ്രൊഫസര്‍ എച്ച്.കെ. മിശ്ര, ഒാസ്‌ട്രേലിയയിലെ ഗ്രിഫിത്ത് ബിസിനസ് സ്‌കൂള്‍ ഓണററി ലെക്‌ചറര്‍ ഡോ. സിഡ്‌സെല്‍ ഗ്രിംസ്‌റ്റാഡ്, ഡോ. ആര്‍.ഇ. രഞ്‌ജിത്‌കുമാര്‍, കെസിഇയു ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, സഹകരണജോയിന്റ് രജിസ്‌ട്രാര്‍ (എസ്‌സിഎസ്‌ടി) പാര്‍വതിനായര്‍ കെ.എല്‍. എന്നിവര്‍ സംസാരിക്കും.
27നു രാവിലെ സഹകരണപ്രസ്ഥാനം കോര്‍പറേറ്റുകള്‍ക്കുള്ള ജനാധിപത്യബദലായി മാറുന്നതിനെപ്പറ്റിയുള്ള സെമിനാര്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. ആസൂത്രണബോര്‍ഡംഗം രവിരാമന്‍ മുഖ്യപ്രഭാഷണം നടത്തും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. ആര്‍ തിലകന്‍ (കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ്), സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, മൈക്കിള്‍ ലസാമീസ് (മോണ്‍ട്രഗോണ്‍ സഹകരണകോര്‍പറേഷന്‍, സ്‌പെയിന്‍), കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ഏഴാംധനകാര്യകമ്മീഷന്‍ സി.ഇ.ഒ. ഡോ. കെ.എന്‍. ഹരിലാല്‍, ഇഫ്‌കോ ജനറല്‍ മാനേജര്‍ സന്തോഷ് ശുക്ല, അമുല്‍ ഡയറക്ടര്‍ ഡോ. ആര്‍. സോഥി, പ്രമുഖസഹകാരി കരകുളം കൃഷ്‌ണപിള്ള, കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടറി കെ.എസ്. ശ്യാംകുമാര്‍, കേരള എസ്‌സിഎസ്‌ടി സഹകരണഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ അബ്‌ദുല്‍ഗഫൂര്‍ ഇ.സി എന്നിവര്‍ സംസാരിക്കും.
28നു രാവിലെ 10നു സഹകരണപ്രസ്ഥാനങ്ങളുടെ ഭരണഘടനാപരമായ സാധ്യതകളെപ്പറ്റിയുള്ള സെമിനാര്‍ റവന്യൂമന്ത്രി കെ. രാജന്‍ ഉദ്‌ഘാടനം ചെയ്യും. സുപ്രീംകോടതിമുന്‍ജഡ്‌ജി ജസ്‌റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. ഡോ. ശശി തരൂര്‍ എം.പി, കേരള അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, സഹകരണനിക്ഷേപഗ്യാരണ്ടിഫണ്ട് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ കെ.പി. സതീഷ്‌ചന്ദ്രന്‍, ആള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് ഡോ. വിജുകൃഷ്‌ണന്‍, വായ്‌പാസഹകരണസ്ഥാപനങ്ങളെ സംബന്ധിച്ച റിസര്‍വ് ബാങ്ക് വിദഗ്‌ധസമിതിയംഗം പ്രൊഫ.എച്ച്.എസ്. ശൈലേന്ദ്ര, അന്താരാഷ്ട്രസഹകരണസഖ്യം ലെജിസ്ലേഷന്‍ ഡയറക്ടര്‍ പി. സന്തോഷ്‌കുമാര്‍, ദേശീയസഹകരണനയരൂപവല്കരണവിദഗ്
29നു രാവിലെ ഒമ്പതിനു ഡിജിറ്റല്‍ യുഗത്തില്‍ സഹകരണമേഖലയ്‌ക്കു മുന്നിലെ പുതിയപാതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്‌ഘാടനം ചെയ്യും. സജിഗോപിനാഥ് (ഐഐഎം കേരള, കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തും. വി. ശശി എം.എല്‍.എ. അധ്യക്ഷനായിരിക്കും. ന്യൂയോര്‍ക്കിലെ പ്ലാറ്റ്‌ഫോം കോഓപ്പറേറ്റീവിസം കണ്‍സോര്‍ഷ്യത്തിലെ പ്രൊഫ. ട്രെബോള്‍ ഷോള്‍സ്, അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്വാ-പസഫിക് ഗവേഷണസമിതി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. യശ്വന്ത ഡോംഗ്രെ, ഗണേഷ് ഗോപാല്‍ (അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്, ന്യൂഡല്‍ഹി), ഐടി ഫോര്‍ ചേഞ്ച് ബാംഗ്ലൂരിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനിതാഗുരുമൂര്‍ത്തി, ഐസിഎം മുന്‍ഡയറക്ടര്‍ ഡോ. ആര്‍.കെ. മേനോന്‍, എ.സി.എസ്.ടി.ഐ. ഡയറക്ടര്‍ കെ. സഹദേവന്‍, സഹകരണഎംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് സെക്രട്ടറി ഇ. നിസ്സാമുദ്ദീന്‍ എന്നിവര്‍ സംസാരിക്കും.അന്നുതന്നെ വൈകിട്ടു മൂന്നിന് പരമ്പരാഗതവ്യവസായങ്ങളും കേരളത്തിലെ സഹകരണപ്രസ്ഥാനവും എന്ന സെമിനാര്‍ മൃഗസംരക്ഷണവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. എം. വിന്‍സന്റ് എം.എല്‍.എ. അധ്യക്ഷനായിരിക്കും. ആര്‍ട്‌കോ പ്രസിഡന്റ് വി.എസ്. അനൂപ്, ഹാന്റെക്‌സ് മാനേജിങ് ഡയറക്ടര്‍ കെ.എസ്. അനില്‍കുമാര്‍, കയര്‍ഫെഡ് ചെയര്‍മാന്‍ കെ. ദേവകുമാര്‍, മല്‍സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, അറയ്‌ക്കല്‍ ബാലന്‍, കശുവണ്ടി വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, സംസ്ഥാനകരകൗശലഅപ്പെക്‌സ് സഹകരണസംഘം (സുരഭി) പ്രസിഡന്റ് പി. രാമഭദ്രന്‍, അബ്‌കാരിക്ഷേമനിധിസംഘം ചെയര്‍മാന്‍ കെ. സുനില്‍കുമാര്‍, കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍, കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍, സഹകരണഅഡീഷണല്‍ രജിസ്‌ട്രാര്‍ (ക്രെഡിറ്റ്) സജീര്‍ എം എന്നിവര്‍ സംസാരിക്കും.
21നു സ്റ്റീഫന്‍ ദേവസ്സിയുടെ മ്യൂസിക്കല്‍ ഫ്യൂഷനും, 22ന് സൂര്യകൃഷ്‌ണമൂര്‍ത്തി അവതരിപ്പിക്കുന്ന അഗ്നി-3 സംഗീതപരിപാടി, 23നു ഷഹബാസ് അമന്റെ ഗസല്‍, 24നു വേടന്‍ മ്യൂസിക് ബാന്റ്, 25നു രമ്യാനമ്പീശന്റെ മ്യൂസിക് ബാന്റ്, 26നു രാജലക്ഷ്‌മിയും സുധീപും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, 27 ശങ്ക ട്രൈബിന്റെ സംഗീതക്കച്ചേരി, 28ന് ആര്യ താമരശ്ശേരിയുടെ ബാന്റ് 29ന് ഇപ്‌റ്റയുടെ നാടന്‍പാട്ടുകള്‍, 30ന് മസാലകോഫിയുടെ മ്യൂസിക് ബാന്റ് എന്നീ കലാപരിപാടികളുമുണ്ടാകും.
10ദിവസത്തെ `പൂരം’ഏപ്രില്‍ 30നു തീരും.