സ്ഥാനക്കയറ്റപ്പരീക്ഷ കൾ മെയ് 3 ന്
സഹകരണ പരീക്ഷാ ബോർഡിന്റെ ജനുവരി 28 ലെ വിജ്ഞാപനങ്ങൾ പ്രകാരം വിവിധ തസതികകളിലേക്കുള്ള ഉദ്യോഗക്കയറ്റ ഒ എം ആർ പരീക്ഷകൾ മെയ് മൂന്നിനു നടക്കും. അസിസ്റ്റന്റ് സെക്രട്ടറി / മാനേജർ തത്തുല്യം(കാറ്റഗറി 1/ 20 26 ), ഡെപ്യൂട്ടി മാനേജർ /അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് ഓഫീസർ (2/2026), റീജിയണൽ മാനേജർ(4/ 2026),സബ് സ്റ്റാഫിൽ നിന്നു ജൂനിയർ ക്ലർക്കായുള്ള സ്ഥാനക്കയറ്റം(6/20 26)എന്നിവയാണിവ.അന്നു രണ്ടു മുതൽ മൂന്നര വരെയാണു പരീക്ഷ .ഒന്നരയ്ക്കു റിപ്പോർട്ടു ചെയ്യണം.


