പരിസ്ഥിതിദിനാചരണത്തിന്‌ അക്കൗണ്ട്‌ബന്ധിത പദ്ധതി

Moonamvazhi

സ്‌കൂളുകളില്‍ പരിസ്ഥിതിദിനാചരണത്തിന്‌ അക്കൗണ്ട്‌ബന്ധിത പരിപാടിയുമായി സഹകരണവകുപ്പ്‌. ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനു സ്‌കൂളില്‍ ഔഷധത്തൈകള്‍ നടുന്നതിനോടനുബന്ധിച്ചാണിത്‌. സ്‌കൂള്‍ പിടിഎ സ്‌കൂളിന്റെ ഏറ്റവും അടുത്ത സഹകരണസംഘത്തില്‍ അക്കൗണ്ട്‌ തുടങ്ങുമ്പോള്‍ ചെടികളുടെ പരിപാലനത്തിനുള്ള തുക ആയുഷ്‌വകുപ്പ്‌ ആ അക്കൗണ്ടില്‍ നിക്ഷേപിക്കും. കുഴിയെടുക്കല്‍, വളമിടല്‍, നടല്‍, നനയ്‌ക്കല്‍, ക്യുആര്‍ കോഡ്‌ സ്ഥാപിക്കല്‍, സസ്യപരിപാലനം തുടങ്ങിയവ സഹകരണവകുപ്പിന്റെ ചുമതലകളാണെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ ജൂണ്‍ രണ്ടിന്‌ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച്‌ ഇറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

സഹകരണവകുപ്പും വിദ്യാഭ്യാസവകുപ്പും ആയുഷ്‌വകുപ്പും സംയുക്തമായി പദ്ധതി സംഘടിപ്പിക്കാനാണു തീരുമാനം. ഒരോജില്ലയിലും 200 സ്‌കൂള്‍വച്ച്‌ 2800 സ്‌കൂളില്‍ ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിക്കും. സ്റ്റേറ്റ്‌ മെഡിസിനല്‍ പ്ലാന്റ്‌ ബോര്‍ഡ്‌ ഔഷധത്തൈകള്‍ നല്‍കും. ഓരോജില്ലയിലും തൈകള്‍ നടേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസവകുപ്പു തയ്യാറാക്കി. സഹകരണസംഘംഭരണസമിതിയംഗങ്ങളും സ്‌കൂള്‍ പിടിഎ ഭാരവാഹികളും ഇതിന്റെ പ്രവര്‍ത്തനത്തിനുള്ള തീരുമാനം എടുക്കണം. പദ്ധതിയുടെ ജില്ലാതലഏകോപനത്തിനും അവലോകനത്തിനും ജില്ലാജോയിന്റ്‌ രജിസ്‌ട്രാര്‍മാരെ (ജനറല്‍) ചുമതലപ്പെടുത്തി. പട്ടികയില്‍പെട്ട ഏതെങ്കിലും സ്‌കൂളില്‍വച്ച്‌ ഉദ്‌ഘാടനം നടത്തണം. ഓരോമാസവും ഫോട്ടോ സഹിതം സഹകരണരജിസ്‌ട്രാര്‍ക്കു പുരോഗതിറിപ്പോര്‍ട്ടു നല്‍കണം. നെല്ലി, അശോകം, കൂവളം, കുമിഴ്‌, ഊങ്‌, വേപ്പ്‌, കണിക്കൊന്ന, ചന്ദനം, രക്തചന്ദനം, ആടലോടകം, കുറുന്തോട്ടി, ചിറ്റാരത്ത, ചെമ്പരത്തി, മുരിങ്ങ, ശതാവരി, ചെത്തിക്കൊടുവേലി, കറ്റാര്‍വാഴ, കൊലിഞ്ഞി എന്നിവയാണു നട്ടുപരിപാലിക്കേണ്ടത്‌.

Moonamvazhi

Authorize Writer

Moonamvazhi has 404 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!