നെല്ലുസംഭരണക്രമക്കേട്‌: ജീവനക്കാരനെ പിരിച്ചുവിട്ടതു സുപ്രീംകോടതി റദ്ദാക്കി.

Moonamvazhi
നെല്ലുസംഭരണക്രമക്കേടില്‍ ജീവനക്കാരനെ പിരിച്ചുവിട്ടു നഷ്ടം അദ്ദേഹത്തില്‍നിന്ന്‌ ഈടാക്കാനെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി. വാദംകേള്‍ക്കയോ ഒരു സാക്ഷിയെയും വിസ്‌തരിക്കയോ ചെയ്‌തിട്ടില്ലെന്നതിനാലാണിത്‌. എന്നാല്‍ ക്രമപ്രകാരം പുതിയ അന്വേഷണം നടത്താവുന്നതാണെന്നു കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ്‌ സഹകരണഫെഡറേഷനെതിരെ ജയപ്രകാശ്‌ സൈനി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ്‌ സഞ്‌ജയ്‌ കരോളും ജസ്‌റ്റിസ്‌ മനോജ്‌ മിശ്രയുമടങ്ങിയ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌.
ഫെഡറേഷന്‍ ജീവനക്കാരനായിരിക്കെ സൈനിയെ 2015 നവംബര്‍ 30നു പിരിച്ചുവിട്ടിരുന്നു. 953433 രൂപ അദ്ദേഹത്തില്‍നിന്ന്‌ ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ കൊടുത്ത കേസ്‌ തള്ളിയയതിനെത്തുടര്‍ന്നാണു സുപ്രീംകോടതിയില്‍ അപ്പീല്‍്‌. സംഭരണച്ചുമതലക്കാരന്‍ എന്ന നിലയില്‍ സൈനി കര്‍ഷകരില്‍നിന്ന്‌ 1946 ക്വിന്റല്‍ നെല്ലു സംഭരിച്ചെന്നും പക്ഷേ, അരിയാക്കാന്‍ കൊടുത്തത്‌ 1093 ക്വിന്റല്‍ മാത്രമാണെന്നുമാണ്‌ ആരോപണം. അരിയാക്കിയ നെല്ലു സംഭരിച്ചതില്‍ 200850 രൂപയുടെ ക്രമക്കേടു നടത്തിയെന്നു മറ്റൊരു ആരോപണവുമുണ്ട്‌്‌ സ്ഥാപനതലഅന്വേഷണത്തിാണു കുറ്റക്കാരനാണെന്നു കണ്ടു പിരിച്ചുവിട്ട്‌ തുക പിടിക്കാന്‍ ഉത്തരവായത്‌.

വാദം കേള്‍ക്കാതെയും തന്റെ ഭാഗത്തെ സാക്ഷികളെ ഹാജരാക്കാനും എതിര്‍ഭാഗം സാക്ഷികളെ വിസ്‌തരിക്കാനും അവസരം നല്‍കാതെയുമാണു നടപടിയെന്നുപറഞ്ഞാണു സൈനി ഹൈക്കോടതിയില്‍ പോയത്‌. എന്നാല്‍ അന്വേഷണഓഫീസറുടെ നടപടി ശരിയാണെന്ന നിഗമനത്തിലാണു ഹൈക്കോടതി എത്തിയത്‌. സൈനിയുടെ അപ്പീലില്‍, അന്വേഷണറിപ്പോര്‍ട്ടു തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, നെല്ല്‌ മില്ലിലെത്തിക്കുന്നതിലെ വീഴ്‌ചയെപ്പറ്റി ഒഴികഴിവാണു പറഞ്ഞതെന്നും, ഇതു കുറ്റം സമ്മതിക്കുന്നതിനു തുല്യമാണെന്നും അതുകൊണ്ടു കുറ്റം തെളിയിക്കാന്‍ സാക്ഷിയുടെ ആവശ്യമില്ലെന്നുമാണ്‌ എതിര്‍കക്ഷികള്‍ വാദിച്ചത്‌. ഇതില്‍ കഴമ്പില്ലെന്നു സൂപ്രീംകോടതി പറഞ്ഞു. കുറ്റം ചെയ്‌തെന്നു ഹര്‍ജിക്കാരന്‍ വ്യക്തമായി സമ്മതിച്ചിട്ടില്ല. മറുപടി ഒഴിഞ്ഞുമാറുന്നതരത്തിലാണെന്നതു കുറ്റസമ്മതമായി കാണാനാവില്ല. സ്ഥാപനതലഅന്വേഷണത്തില്‍ ആരോപിതര്‍ കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുറ്റം തെളിയിക്കേണ്ട ബാധ്യത സ്ഥാപനത്തിനാണ്‌. സൈനി കുറ്റം നിഷേധിച്ചെന്നു ഹൈക്കോടതിവിധിയിലുണ്ട്‌. ഓറല്‍ എന്‍ക്വയറി നടന്നിട്ടില്ല. ഹര്‍ജിക്കാരന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടും സ്ഥാപനം സാക്ഷികളെ ഹാജരാക്കിയിട്ടില്ല. അതുകൊണ്ട്‌ അന്വേഷണം അസാധുവാണ്‌. അതുകൊണ്ടുതന്നെ അതിന്‍മേലുള്ള ശിക്ഷയും/തിരിച്ചിപിടിക്കലും നിലനില്‍ക്കില്ല. എന്നാല്‍ സ്ഥാപനത്തിനു പുതിയ അന്വേഷണം നടത്താവുന്നതാണ്‌. നടത്തുന്നൂവെങ്കില്‍ ആറുമാസത്തിനകം വേണം. അന്വേഷണക്കാലത്ത്‌ അദ്ദേഹത്തെ സസ്‌പെന്‍ഷനില്‍ നിര്‍ത്തുകയുമാവാം. സസ്‌പെന്‍ഷന്‍ അലവന്‍സ്‌ കൊടുക്കണം. അന്വേഷണം നടത്തുന്നില്ലെങ്കില്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ച്‌ സസ്‌പെന്‍ഷന്‍കാലഅലവന്‍സു കഴിച്ചുള്ള ശമ്പളക്കുടിശ്ശിക കൊടുക്കണമെന്നും ഉത്തരവിലുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 1048 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!