സഹകരണ ഉപഭോക്തൃഫെഡറേഷനില്‍ ഹിന്ദിഓഫീസര്‍, ടാക്‌സ്‌ കണ്‍സള്‍ട്ടന്റ്‌ ഒഴിവുകള്‍

Moonamvazhi

ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ (എന്‍സിസിഎഫ്‌) ഹിന്ദി ഓഫീസറുടെയും ടാക്‌സ്‌ കണ്‍സള്‍ട്ടന്റുമാരുടെയും ഒഴിവുണ്ട്‌. ഹിന്ദിഓഫീസറുടെത്‌ ഡെപ്യൂട്ടേഷന്‍ നിയമനമാണ്‌. ഒരൊഴിവാണുള്ളത്‌. ശമ്പളം 56100-177500 രൂപ. മൂന്നുകൊല്ലത്തേക്കാണു ഡെപ്യൂട്ടേഷന്‍. പ്രായപരിധി അമ്പത്തഞ്ചുവയസ്സ്‌. കേന്ദ്രസര്‍ക്കാരില്‍ സമാനതസ്‌തികയില്‍ ലെവല്‍ ഏഴ്‌ ശമ്പളനിരക്കില്‍ മൂന്നുകൊല്ലം ജോലിചെയ്‌തവരായിരിക്കണം. ബിരുദാനന്തരബിരുദതലത്തില്‍ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചിരിക്കണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രോപ്പര്‍ചാനലില്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ nccf-india.com ല്‍ ലഭിക്കും.


ടാക്‌സ്‌ കണ്‍സള്‍ട്ടന്റുമാരുടെ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ ബിരുദവും, ജിഎസ്‌ടിയും ആദായനികുതിയും ടിഡിഎസുമായും ബന്ധപ്പെട്ട നികുതികാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അഞ്ചുകൊല്ലം പരിചയവും, വിശകലന-ആശയവിനിയമ-ഡോക്യുമെന്റേഷന്‍ വൈദഗ്‌ധ്യങ്ങളും, ജിഎസ്‌ടിഎന്‍ പോര്‍ട്ടലും ആദായനികുതിഇഫയലിങ്‌ പോര്‍ട്ടലും അക്കൗണ്ടിങ്‌ സോഫ്‌റ്റുവെയറും കൈകാര്യം ചെയ്യാന്‍ വൈദഗ്‌ധ്യവും, ആദായനികുതിനിയമത്തിലും ജിഎസ്‌ടിനിയമങ്ങളിലും മറ്റുസാമ്പത്തികചട്ടങ്ങളിലും നല്ല പാണ്ഡിത്യവും ഉണ്ടായിരിക്കണം. പ്രതിഫലം മാസം എണ്‍പതിനായിരം രൂപ. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. മൂന്നുവര്‍ഷംവരെ നീട്ടിയേക്കാം. താല്‍പര്യമുള്ളവര്‍ എന്‍സിസിഎഫിന്റെ വെബ്‌സൈറ്റിലുള്ള അപേക്ഷാഫോമില്‍ അപേക്ഷയും റെസ്യൂമെയും രേഖകളുടെ കോപ്പികളും [email protected][email protected] ല്‍ സമര്‍പ്പിക്കുകയും ഇന്‍ചാര്‍ജ്‌, പിആന്റ്‌ എ, നാഷണല്‍ കോഓപ്പറേറ്റീവ്‌ കണ്‍സ്യൂമേഴ്‌സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ (എന്‍സിസിഎഫ്‌), 3, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, എന്‍സിയുഐ ഓഡിറ്റോറിയം, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തിലേക്കു തപാലില്‍ അയക്കുകയും വേണം. മുപ്പതുദിവസത്തിനകം അപേക്ഷിക്കണമെന്നാണ്‌ 05-12-2025 തിയതിവച്ച്‌ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ പറയുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 805 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!