സഹകരണ ടൂറിസംപദ്ധതികള്‍ക്ക്‌ എന്‍സിഡിസി ധനസഹായം ലഭിക്കും

Moonamvazhi
  • ലാഡറിന്‌ ഉത്തരവാദിത്വടൂറിസംമിഷന്റെ പ്രശംസ
  • സംഘങ്ങള്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച്‌ ഏറ്റെടുക്കണം
  • ടൂര്‍ഫെഡ്‌ ഘടന പരിഷ്‌കരിക്കും

സഹകരണസംഘങ്ങളുടെ ടൂറിസംപദ്ധതികള്‍ക്കു സാമ്പത്തികസഹായം നല്‍കാന്‍ ദേശീയസഹകരണവികസനകോര്‍പറേഷനു (എന്‍സിഡിസി) കഴിയുമെന്നു എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എസ്‌. ശ്രീധരന്‍ അറിയിച്ചു. കനകക്കുന്ന്‌ കൊട്ടാരമൈതാനത്ത്‌ സഹകരണഎക്‌സ്‌പോ 25നോടനുബന്ധിച്ചു ടൂറിസംവികസനത്തില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്കിനെപ്പറ്റി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളസര്‍ക്കാര്‍ മുഖേന സമര്‍പ്പിക്കപ്പെടുന്ന സംരംഭങ്ങളുടെ കാര്യത്തിലായാലും സഹകരണസംഘങ്ങള്‍ നേരിട്ടു ടൂറിസംപദ്ധതികള്‍ക്കായി സമര്‍പ്പിക്കുന്ന സഹായഅപേക്ഷകളുടെ കാര്യത്തിലായാലും എന്‍.സി.ഡി.സി. ധനസഹായം പരിഗണിക്കും. സഞ്ചിതനഷ്ടം ഇല്ലാത്തവയായിരിക്കണം എന്നുംമറ്റുമുള്ള മാനദണ്ഡങ്ങളുണ്ട്‌. വാഹനങ്ങള്‍ വാങ്ങല്‍, അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, പ്രവര്‍ത്തനമൂലധനം തുടങ്ങിയ കാര്യങ്ങളിലൊക്കെ ധനസഹായം പരിഗണിക്കപ്പെടും. സമീപിക്കുന്ന സംഘങ്ങളുടെ കാര്യത്തില്‍ 35 ശതമാനം സ്വന്തം ഫണ്ട്‌ ലഭ്യമാക്കുകയും ബാക്കി 65 ശതമാനം എന്‍.സി.ഡി.സി ഫണ്ടായി ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനത്തിലുള്ള വായ്‌പ അനുവദിക്കാനാണു പരിഗണന നല്‍കുക. 10ശതമാനം ഫ്‌ളോട്ടിങ്‌ പലിശനിരക്കാണ്‌ ഉണ്ടാവുക. നബാര്‍ഡ്‌, കേരളബാങ്ക്‌ തുടങ്ങിയവയ്‌ക്കും സഹായപദ്ധതികളുണ്ട്‌. ആ പദ്ധതികളൊക്കെ പരിഗണിച്ച്‌ തങ്ങള്‍ക്ക്‌ ഏതാണു കൂടുതല്‍ ഉചിതവും സൗകര്യപ്രദവുമെന്നു സംഘങ്ങള്‍ക്കു തീരുമാനിക്കാം – അദ്ദേഹം പറഞ്ഞു.

ടൂറിസം എന്നത്‌ പ്രകൃതിസൗന്ദര്യം ആസ്വദിക്കല്‍ എന്നതിലുപരി പുതിയജീവിതപാഠങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസപരിപാടിയായി മാറിക്കഴിഞ്ഞുവെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാനആസൂത്രണബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ്‌ പറഞ്ഞു. വളരെയധികം വികേന്ദ്രീകൃതമാണ്‌ ഇന്നു ടൂറിസം. സംസ്ഥാനസാമ്പത്തികവികസനത്തിന്റെ ചാലകശക്തിയാകാന്‍ ടൂറിസത്തിനു കഴിയും. പൊതുമേഖലയും സ്വകാര്യമേഖലയും ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍നിന്നുള്ള കേരളത്തിന്റെ ടൂറിസംവരുമാനം 43621 കോടിരൂപയാണ്‌. ടൂറിസത്തിന്റെ കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 25 ഡെസ്റ്റിനേഷന്‍ ചാലഞ്ച്‌ പദ്ധതി ഏറ്റെടുത്തു നടത്തുന്നുണ്ട്‌. അത്തരം പദ്ധതികള്‍ നടത്താന്‍ സഹകരണസംഘങ്ങളും മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു.

ടൂറിസം എന്നത്‌ പ്രകൃതിസൗന്ദര്യം ആസ്വദിക്കല്‍ എന്നതിലുപരി പുതിയജീവിതപാഠങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസപരിപാടിയായി മാറിക്കഴിഞ്ഞുവെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാനആസൂത്രണബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ്‌ പറഞ്ഞു. വളരെയധികം വികേന്ദ്രീകൃതമാണ്‌ ഇന്നു ടൂറിസം. സംസ്ഥാനസാമ്പത്തികവികസനത്തിന്റെ ചാലകശക്തിയാകാന്‍ ടൂറിസത്തിനു കഴിയും. പൊതുമേഖലയും സ്വകാര്യമേഖലയും ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍നിന്നുള്ള കേരളത്തിന്റെ ടൂറിസംവരുമാനം 43621 കോടിരൂപയാണ്‌. ടൂറിസത്തിന്റെ കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 25 ഡെസ്റ്റിനേഷന്‍ ചാലഞ്ച്‌ പദ്ധതി ഏറ്റെടുത്തു നടത്തുന്നുണ്ട്‌. അത്തരം പദ്ധതികള്‍ നടത്താന്‍ സഹകരണസംഘങ്ങളും മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സമൂഹാധിഷ്‌ഠിതടൂറിസംപദ്ധതികള്‍ക്കു പ്രത്യേകപ്രാധാന്യം നല്‍കേണ്ടതാണെന്നു ഐസിഎം. ഡയറക്ടര്‍ എം.വി. ശശികുമാര്‍ പറഞ്ഞു. കേരളത്തില്‍ ടൂറിസ്റ്റുകളില്‍ 68.5 ശതമാനംപേരും കേരളത്തില്‍നിന്നു കേരളത്തില്‍തന്നെയുള്ള വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവരാണ്‌. അതേസമയം കേരളത്തിലെ ടൂറിസം സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും കേരളത്തില്‍നിന്നു പുറത്തേക്കുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഏറ്റെടുത്തു നടത്തുന്നവരാണ്‌. ആ ടൂറിസ്റ്റുകള്‍ ചെലവഴിക്കുന്ന പണം അവിടങ്ങളിലെ സമ്പദ്‌വ്യവസ്ഥയ്‌ക്കാണു പ്രയോജനം ചെയ്യുന്നത്‌. കേരളത്തില്‍തന്നെ 5.3 ശതമാനം ടൂറിസ്‌റ്റുകള്‍മാത്രമാണു വടക്കന്‍കേരളത്തിലേക്കു വരുന്നത്‌. ബാക്കിമുഴുവന്‍ മധ്യകേരളത്തിലെയും തെക്കന്‍കേരളത്തിലെയും സ്ഥലങ്ങളിലേക്കാണു പോകുന്നത്‌. വടക്കന്‍കേരളത്തില്‍ ടൂറിസത്തിനു പ്രയോജനപ്പെടുത്താന്‍ വലിയൊരു സാധ്യത അടങ്ങിയിരിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എല്ലായിടത്തും ടൂറിസംഘടകസഹകരണസംഘങ്ങള്‍ രൂപവല്‍കരിക്കപ്പെടുന്ന രീതിയില്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്നു ടൂറിസം സഹകരണസംഘങ്ങളുടെ അപ്പെക്‌സ്‌ സ്ഥാപനമായ ടൂര്‍ഫെഡിന്റെ ചെയര്‍മാന്‍ ഇ.സി. മോഹനന്‍ പറഞ്ഞു. ടൂര്‍ഫെഡിന്റെ ഘടനയില്‍ സമൂലമാറ്റം വരുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടൂറിസ്റ്റുകള്‍ക്കു പ്രാഥമികാവശ്യങ്ങളുംമറ്റും നിറവേറ്റുന്നതിനുതകുന്ന ഫ്രഷ്‌അപ്‌ ഹോംസ്‌ എന്ന ഒരു പദ്ധതിയുമായി ഉത്തരവാദിത്വടൂറിസംമിഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന്‌ ഉത്തരവാദിത്വറിസംമിഷന്‍ സിഇഒ കെ രൂപേഷ്‌കുമാര്‍ പറഞ്ഞു. പദ്ധതിക്കു സബ്‌ാസിഡി ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാരിനോട്‌ അപേക്ഷിച്ചിട്ടുണ്ട്‌. ഹോംസ്‌റ്റേകള്‍ക്ക്‌ ഉത്തരവാദിത്വടൂറിസംമിഷന്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ സൗജന്യമായി നല്‍കുന്നുണ്ട്‌. ഏതുവന്‍കിടറിസോര്‍ട്ടിനോടും കിടപിടിക്കുന്നരീതിയിലാണു വയനാട്ടില്‍ ലാഡര്‍ എന്ന സഹകരണസ്ഥാപനം സപ്‌ത റിസോര്‍ട്ട്‌ നടത്തുന്നതെന്നതു ശ്രദ്ധേയമാണ്‌.

ഉത്തരവാദടൂറിസംരംഗത്തു കേരളം വന്‍മുന്നേറ്റമാണു നടത്തിയിട്ടുള്ളത്‌. കേരളത്തിലെ ആദ്യ ഉത്തരവാദമാതൃകാടൂറിസം ഗ്രാമം അയ്‌മനമാണ്‌. കുമരകം ഗ്രാമജീവിതാനുഭവടൂറിസം ഇന്ന്‌ ആഗോളമാതൃകയാണെന്നു വേള്‍ഡ്‌ ട്രാവല്‍ മാര്‍ട്ട്‌ അംഗീകരിച്ചിരിക്കുന്നു. വനിതാസൗഹൃദവുമാണ്‌ ഉത്തരവാദടൂറിസം. 48000 വനിതകള്‍ ഇതില്‍ രജിസ്‌സ്‌റ്റര്‍ ചെയ്‌തു. 78000 വനിതകള്‍ യാത്ര നടത്തി. 52 വനിതകള്‍ വിദേശങ്ങളിലേക്കുപോലും ടൂര്‍ ഓപ്പറേറ്റ്‌ ചെയ്യുന്നു.വടക്കേമലബാറില്‍ സ്‌ത്രീകളുടെതായ ഗ്രൂപ്പുകള്‍ അറുന്നൂറില്‍പരം തെയ്യം പാക്കേജുകള്‍ നടത്തി. കണ്ണൂരിലെ ഏഴോം പോലുള്ള സഹകരണസംഘങ്ങള്‍ മാതൃകാപരമായ ടൂറിസംപദ്ധതികള്‍ സക്രിയമായി നടത്തുന്നുണ്ട്‌. 1800ല്‍പരം ഫാംടൂറിസംയൂണിറ്റുകള്‍ ഇന്നു കേരളത്തിലുണ്ട്‌. സഹകരണപ്രസ്ഥാനമായ കേരളബാങ്ക്‌ ആണു കേരളത്തില്‍ ടൂറിസംപദ്ധതിക്കായി ആദ്യമായി വായ്‌പാപദ്ധതി ആരംഭിച്ചത്‌ എന്നതു ശ്രദ്ധേയമാണ്‌. ടൂറിസം സംരംഭങ്ങള്‍ നടത്തുന്നതിനുപുറമെ, ടൂറിസംപദ്ധതികള്‍ക്കു സാമ്പത്തികസഹായമേകി ആ രംഗത്തെ വളര്‍ത്താന്‍ സഹകരണമേഖലയ്‌ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഫാംടൂറിസംപോലുള്ള മേഖലകള്‍ക്കു സഹായം നല്‍കാന്‍ പ്രാഥമിക വായ്‌പാസഹകരണസംഘങ്ങള്‍ക്കു കഴിയുമെന്നും അതിനായി കര്‍മപദ്ധതി രൂപവല്‍കരിക്കണമെന്നും പാക്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എ. പ്രതാപചന്ദ്രന്‍ പറഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 358 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!