കണക്കു കൊടുക്കാനുള്ളത്‌ 1059 മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍

Moonamvazhi
കേന്ദ്രസഹകരണരജിസ്‌ട്രാര്‍ക്കു കണക്കു കൊടുക്കാത്ത മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളുടെ എണ്ണം 1059. ഇവയുടെ പട്ടിക രജിസ്‌ട്രാര്‍ വെബ്‌സൈറ്റിലിട്ടു. 15ദിവസത്തിനകം കണക്കു തന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തില്ലെങ്കില്‍, സംഘം പ്രവര്‍ത്തനരഹിതമായതായി കണക്കാക്കി നടപടിയെടുക്കുമെന്നു രജിസ്‌ട്രാര്‍ അറിയിച്ചു. മര്‍ച്ച്‌ 24നാണ്‌ അറിയിപ്പ്‌.
മള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച്‌ ആറുമാസത്തിനകം വാര്‍ഷികക്കണക്കുകള്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ക്കു കൊടുക്കണമെന്നുണ്ട്‌. ഇല്ലെങ്കില്‍ ഒരുലക്ഷംരൂപവരെ പിഴയീടാക്കാം. ലംഘനംതുടര്‍ന്നാല്‍ ദിവസം പതിനായിരംവച്ച്‌ അധികപ്പിഴയും ചുമത്താം. അതിനാലാണു താക്കീത്‌.

Moonamvazhi

Authorize Writer

Moonamvazhi has 1027 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!