സഹകരണഎക്‌സ്‌പോ റീല്‍സ്‌ മല്‍സരം ഒന്നാംസമ്മാനം 25000 രൂപ

Deepthi Vipin lal

ഏപ്രില്‍ 21മുതല്‍ 30വരെ തിരുവനന്തപുരം കനകക്കുന്ന്‌ പാലസ്‌ ഗ്രൗണ്ടില്‍ നടക്കുന്ന സഹകരണഎക്‌സ്‌പോ 2025ന്റെ ഭാഗമായി നടത്തുന്ന റീല്‍സ്‌ മല്‍സരത്തില്‍ ഒന്നാംസമ്മാനം 25000 രൂപയും രണ്ടാംസമ്മാനം 15000 രൂപയും മൂന്നാംസമ്മാനം 10000രൂപയും ആയിരിക്കും. സഹകരണമേഖലയുടെ വളര്‍ച്ച, നവകേരളസൃഷ്ടിയില്‍ സഹകരണമേഖലയുടെ പങ്ക്‌ എന്നിവ ഉള്‍പ്പെടുന്ന 60സെക്കന്റ്‌ ദൈര്‍ഘ്യമുള്ള HD (Dimensions-1080×1920 pixels-Aspect Ratio-9:16, Orientation-Vertical) മലയാളം റീലുകളാണു പരിഗണിക്കുക. റീലുകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ്‌ അയക്കേണ്ടത്‌. ഏപ്രില്‍10ആണ്‌ എന്‍ട്രികള്‍ അയക്കേണ്ട അവസാനതിയതി.

Leave a Reply

Your email address will not be published. Required fields are marked *

Latest News