സഹകരണഎക്‌സ്‌പോയ്‌ക്കു മുന്നോടിയായി റീല്‍സ് മല്‍സരം
ഏപ്രില്‍ 21മുതല്‍ 30വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സഹകരണഎക്‌സ്‌പോ 2025നോടനുബന്ധിച്ച് റീല്‍മല്‍സരം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം റീല്‍സ് ഇ-മെയിലില്‍ അയക്കണം. സഹകരണഎക്‌സ്‌പോ 2025നെ സംബന്ധിച്ചും സഹകരണമേഖല ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും പുരോഗതികളെയും സംബന്ധിച്ചുമുള്ള എച്ച്‌ഡി വീഡിയോ (പരമാവധി 30 സെക്കന്റ്) ആണു സമര്‍പ്പിക്കേണ്ടത്. ഏറ്റവും നല്ല റീല്‍സിനു സമ്മാനമുണ്ട്. Keralarcs.coop@kerala.gov.in ആണ് ഒരു ഇ-മെയില്‍ ഐഡി. cooperativeexpo2025@gmail.com ആണു രണ്ടാമത്തെ ഇ-മെയില്‍ ഐഡി. ഫോണ്‍ : 9633401661.