സഹകരണതസ്‌തികകളില്‍ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു

Moonamvazhi

കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കില്‍ അസിസ്‌റ്റന്റ്‌ (ജനറല്‍ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും) കേരളഖാദിഗ്രാമവ്യവസായബോര്‍ഡില്‍ ജൂനിയര്‍ കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടര്‍, കേരളസംസ്ഥാനസഹകരണഭവനഫെഡറേഷനില്‍ (ഹൗസ്‌ഫെഡ്‌) ജൂനിയര്‍ ക്ലര്‍ക്ക്‌ തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പര്‍ 380/2025 ആയാണ്‌ കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കില്‍ പാര്‍ട്ട്‌ ഒന്ന്‌ (ജനറല്‍വിഭാഗം) അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കാണിത്‌. ശമ്പളം 16580-55005 രൂപ. റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന ഒഴിവുകളില്‍ നാലുശതമാനം ഭിന്നശേഷിക്കാര്‍ക്കായിരിക്കും. ഒഴിവുകള്‍ 1:1 എന്ന അനുപാതത്തില്‍ ജനറല്‍വിഭാഗത്തില്‍നിന്നും (പാര്‍ട്ട്‌ 1) സൊസൈറ്റിവിഭാഗത്തില്‍നിന്നും (പാര്‍ട്ട്‌ രണ്ട) നികത്തും. നേരിട്ടുള്ള നിയമനമാണ്‌. പ്രായപരിധി 18-40 വയസ്സ്‌. 2-1-1985നും 1-1-2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. മറ്റുപിന്നാക്കക്കാര്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഇളവുണ്ട്‌. യോഗ്യത ബിരുദവും ജെഡ്‌സി/എച്ച്‌ഡിസിയും. അല്ലെങ്കില്‍ സഹകരണം ഒരു വിഷയമായുള്ള ബി.കോം. അല്ലെങ്കില്‍ കേരളകാര്‍ഷികസര്‍വകലാശയില്‍നിന്നുള്ള ബി.എസ്‌.സി(കോഓപ്പറേഷന്‍ ആന്റ്‌ ബാങ്കിങ്‌).
കാറ്റഗറി നമ്പര്‍ 381/2025 ആയാണു കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കില്‍ വിഭാഗം രണ്ടില്‍ (സൊസൈറ്റി കാറ്റഗറി) അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. പ്രായപരിധി 18-50 വയസ്സ്‌. 2-1-1975നും 1-1-2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. യോഗ്യത കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക്‌ ലിമിറ്റഡില്‍ അഫിലിയേറ്റുചെയ്‌ത അംഗസംഘങ്ങളില്‍ ഏതെങ്കിലും തസ്‌തികയില്‍ മൂന്നുവര്‍ഷത്തെയെങ്കിലും റെഗുലര്‍ സര്‍വീസ്‌ ഉണ്ടായിരിക്കണം. അപേക്ഷാത്തിയതിയിലും നിയമനത്തിയതിയതിയിലും സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം. വിദ്യാഭ്യാസയോഗ്യത ജനറല്‍കാറ്റഗറി അസിസ്‌റ്റന്റ്‌ തസ്‌തികയുടെതുതന്നെ. നിര്‍ദിഷ്ടമാതൃകയില്‍ സംഘത്തില്‍നിന്നുള്ള സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം പ്രൊഫൈലില്‍ അപ്‌ ലോഡ്‌ ചെയ്യണം.

കാറ്റഗറി നമ്പര്‍ 379/2005 ആയാണു ഖാദിഗ്രാമവ്യവസായബോര്‍ഡില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. രണ്ടൊഴിവാണുള്ളത്‌. യോഗ്യത: സഹകരണം ഒരു വിഷയമായി നേടിയ ബി.കോം. അല്ലെങ്കില്‍ ബിരുദവും സഹകരണത്തില്‍ ഹയര്‍ ഡിപ്ലോമയും. അല്ലെങ്കില്‍ ബിരുദവും സഹകരണവകുപ്പു നടത്തുന്ന സഹകരണത്തിലുള്ള ജൂനിയര്‍ ഡിപ്ലോമയും. ശമ്പളം 39900-83000 രൂപ. നേരിട്ടുള്ള നിയമനമാണ്‌. പ്രായപരിധി 18-36 വയസ്സ്‌. 2.1.1989നും 1-1-2007നും ഇടയില്‍ ജനിച്ചവരാകണം. മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഇളവുണ്ട്‌.

കാറ്റഗറി നമ്പര്‍ 403/2025 ആയാണ്‌ ഹൗസ്‌ഫെഡിലെ ജൂനിയര്‍ ക്ലര്‍ക്ക്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. പാര്‍ട്ട്‌ രണ്ട്‌ സൊസൈറ്റി കാറ്റഗറിയില്‍ ഒുു ഒഴിവാണുള്ളത്‌. ഒബിസിക്കുള്ള എന്‍സിഎ ഒഴിവാണിത്‌. ഒന്നാം എന്‍.സി.എ. വിജ്ഞാപനമാണിത്‌. ഹൗസ്‌ഫെഡിലെ അംഗസംഘങ്ങളില്‍ സ്ഥിരമായി ജോലിചെയ്യുന്നവരും നിശ്ചിതയോഗ്യതയുള്ളവരുമായ സംസ്ഥാനത്തെ ഒ.ബി.സി. സമുദായത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ്‌ അപേക്ഷിക്കാവുന്നത്‌. ശമ്പളം 11770-28670 രൂപ. പ്രായം 18-50വയസ്സ്‌ . 2-1-1975നും 1-1-2007നുമിടയില്‍ ജനിച്ചവരായിരിക്കണം. ഹൗസ്‌ഫെഡില്‍ അഫിലിയേറ്റ്‌ ചെയ്‌ത അംഗസംഘങ്ങളില്‍ ഏതെങ്കിലും തസ്‌തികയില്‍ മൂന്നുവര്‍ഷമെങ്കിലും റെഗുലര്‍ സര്‍വീസ്‌ ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന തിയതിയിലും നിയമനത്തിയതിയിലും സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം. വിദ്യാഭ്യാസയോഗ്യതകള്‍; ബിരുദവും എച്ച്‌.ഡി.സി/ എച്ച്‌.ഡി.സി.ആന്റ്‌ ബിഎം/ ജെ.ഡി.സി.യും. അല്ലെങ്കില്‍ സഹകരണം ഒരു വിഷയമായുള്ള ബി.കോം. അല്ലെങ്കില്‍ കേരളകാര്‍ഷികസര്‍വകലാശാലയില്‍നിന്നു സഹകരണത്തിലും ബാങ്കിങ്ങിലുമുള്ള ബി.എസ്‌.സി. സംഘത്തില്‍നിന്നു നിര്‍ദിഷ്ടമാതൃകയിലുള്ള സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷസമയത്ത്‌ പ്രൊഫൈലില്‍ അപ്‌ ലോഡ്‌ ചെയ്യണം.

എല്ലാതസ്‌തികയിലേക്കും നവംബര്‍ 19നുരാത്രി12നകം www.keralapsc.gov.in ല്‍ ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ഒറ്റത്തവണ രജിസ്റ്റ്‌ട്രേഷന്‍ പ്രകാരം രജിസ്‌്‌റ്റര്‍ ചെയ്‌തശേഷമാണ്‌ അപേക്ഷിക്കേണ്ടത്‌. യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ചു ലോഗിന്‍ ചെയ്‌തശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. ഓരോ തസ്‌തികയ്‌ക്ക്‌ അപേക്ഷിക്കുമ്പോഴും തസ്‌തികയോടാപ്പം കാണുന്ന വിജ്ഞാപനലിങ്കിലിലെ അപ്ലൈ നൗ വില്‍ മാത്രം ക്ലിക്ക്‌ ചെയ്യണം. അപേക്ഷിക്കുംമുമ്പു പ്രൊഫൈലിലെ വിവരങ്ങള്‍ ശരിയാണെന്ന്‌ ഉറപ്പാക്കണം. അപേക്ഷയുടെ പ്രിന്റ്‌ സൂക്ഷിക്കണം. പ്രൊഫൈലിലെ മൈ ആപ്ലിക്കേഷന്‍സ്‌ എന്ന ലിങ്കില്‍ ഇതു കിട്ടും. പി.എസ്‌.സി.യുമായുള്ള കത്തിടപാടില്‍ പ്രിന്റും സമര്‍പ്പിക്കണം.

Moonamvazhi

Authorize Writer

Moonamvazhi has 679 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!