സഹകരണ തിരഞ്ഞെടുപ്പിനു വോട്ടിങ് യന്ത്രം വന്നേക്കാം
സഹകരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനെ പല സംസ്ഥാനസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടികളും അനുകൂലിച്ചതായി കേന്ദ്രസഹകരണമന്ത്രാലയം അറിയിച്ചു. കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി വിവിധ സംസ്ഥാനങ്ങളിലെ സഹകരണതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇങ്ങനെയൊരു നിര്‍ദേശം വന്നത്. കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍പേഴ്‌സണ്‍ ദേവേന്ദ്രകുമാര്‍ സിങ് അധ്യക്ഷനായി. ഒഡിഷ, ബിഹാര്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലെ സഹകരണതിരഞ്ഞെടുപ്പുകമ്മീഷണര്‍മാര്‍ പങ്കെടുത്തു. കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി 2024 മാര്‍ച്ചിനുശേഷം 159 മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തി. 69 മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളില്‍ തിരഞ്ഞെടുപ്പുനടപടികള്‍ തുടരുകയാണ്.