ഐസിഎ-എപി സഹകരണപുരസ്‌കാരങ്ങള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു.

Moonamvazhi

അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്‌ സഹകരണമികവിനുള്ള പുരസ്‌കാരങ്ങള്‍ക്ക്‌ (കോഓപ്പറേറ്റീവ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2025) അപേക്ഷ ക്ഷണിച്ചു. പ്രചോദിപ്പിക്കുന്ന സഹകരണനേതാവ്‌ ( ഇന്‍സ്‌പിരേഷണല്‍ കോഓപ്പറേറ്റീവ്‌ ലീഡര്‍), സംരംഭോര്‍ജിതമായ സഹകരണസ്ഥാപനം (എന്റര്‍പ്രൈസിങ്‌ കോഓപ്പറേറ്റീവ്‌) എന്നീ വിഭാഗങ്ങളിലാണു പുരസ്‌കാരങ്ങള്‍. നേതൃപാടവവും വീക്ഷണവും കൊണ്ടു പോസിറ്റീവ്‌ ആയ മാറ്റങ്ങള്‍ സൃഷ്ടിച്ചവരും മറ്റുള്ളവരെ പ്രചോദിപ്പിച്ചവരുമായ വ്യക്തികളെയാണ്‌ ഇന്‍സ്‌പിരേഷണല്‍ കോഓപ്പറേറ്റീവ്‌ ലീഡര്‍ പുരസ്‌കാരത്തിനു പരിഗണിക്കുക. നൂതനസംവിധാനങ്ങള്‍ ആവിഷ്‌കരിക്കുകയും സുസ്ഥിരവികാസം നേടുകയും സമൂഹത്തില്‍ സ്വാധീനമുളവാക്കുകയും ചെയ്‌ത മികച്ച പ്രാഥമികസഹകരണസ്ഥാപനങ്ങളോയാണു എന്റര്‍പ്രൈസിങ്‌ കോഓപ്പറേറ്റീവ്‌ വിഭാഗത്തില്‍ പരിഗണിക്കുക. ഒക്ടോബര്‍ ആറുവരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. പുരസ്‌കാരത്തിന്‌ അര്‍ഹരായവരെ നവംബര്‍ 26നു കൊളംബോയില്‍ നടക്കുന്ന ഐസിഎ എപി മേഖലാസമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരങ്ങള്‍ icaap.coop/2025/09/02/ica-asia-pacific-cooperative-excellence-awards-2025/ ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 589 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!