സഹകരണഅവാര്‍ഡുകള്‍ക്കും റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരത്തിനും അപേക്ഷിക്കാം

Moonamvazhi

മികച്ച പ്രവര്‍ത്തനം നടത്തുന്ന സഹകരണസംഘങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരത്തിനും മികച്ച സഹകാരിക്കുള്ള റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ്‌ സംഘങ്ങള്‍ക്കുള്ള അവാര്‍ഡിനു പരിഗണിക്കുക. അര്‍ബന്‍ ബാങ്ക്‌, പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്ക്‌,പ്രാഥമികകാര്‍ഷികവായ്‌പാസംഘം, എംപ്ലോയീസ്‌ സഹകരണസംഘം, വിദ്യാഭ്യാസസഹകരണസംഘം, വനിതാസഹകരണസംഘം, പട്ടികജാതി-വര്‍ഗസഹകരണസംഘം, ആശുപത്രിസഹകരണസംഘം, പലവക/ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം, മാര്‍ക്കറ്റിങ്‌ സഹകരണസംഘം എന്നീ വിഭാഗങ്ങളിലാണ്‌ അവാര്‍ഡ്‌.

നിശ്ചിതഫോമിലാണ്‌ അപേക്ഷിക്കേണ്ടത്‌. അതാത്‌ താലൂക്ക്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലാണു നല്‍കേണ്ടത്‌. അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) കണ്‍വീനറായി അസിസ്റ്റന്റ്‌ ഡയറക്ടര്‍ (ഓഡിറ്റ്‌), സര്‍ക്കിള്‍ സഹകരണയൂണിയന്‍ പ്രതിനിധികള്‍ എന്നിവരടക്കം അഞ്ചംഗങ്ങളുള്ള സമിതി പരിശോധിച്ചു മാര്‍ക്കിട്ടു ശുപാര്‍ശയും തീരുമാനപ്പകര്‍പ്പും സഹിതം ഓരോവിഭാഗത്തിലെയും ഏറ്റവും നല്ല അഞ്ചെണ്ണത്തിന്റെ പട്ടിക ജില്ലാതലത്തിലേക്കു സമര്‍പ്പിക്കണം. ജില്ലാതലത്തില്‍ ഡെപ്യൂട്ടിരജിസ്‌ട്രാര്‍ (ഭരണം) കണ്‍വീനറും ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍), ജോയിന്റ്‌ ഡയറക്ടര്‍ (ഓഡിറ്റ്‌), അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (പ്ലാനിങ്‌), ജില്ലയിലെ മൂന്നുപ്രമുഖസഹകാരികള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി പരിശോധിച്ച്‌ മാര്‍ക്കിട്ട്‌ ഓരോവിഭാഗത്തിലെ ഏറ്റവും നല്ല അഞ്ചെണ്ണത്തിന്റെ പട്ടിക ജൂണ്‍ 10നകം സഹകരണരജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കണം. ഒപ്പം ജില്ലാഅവാര്‍ഡുനിര്‍ണയവും നടത്തണം. സംസ്ഥാനഅവാര്‍ഡുകള്‍ സംസ്ഥാനതലസമിതി നിശ്ചയിക്കും.അവാര്‍ഡിന്‌ 2023-24വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ വിലയിരുത്തും. ആകെ പ്രവര്‍ത്തനങ്ങളും നോക്കും. അപേക്ഷാഷീറ്റില്‍ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി പ്രസിഡന്റും സെക്രട്ടറിയും സാക്ഷ്യപ്പെടുത്തണം. അധികമായി അറിയിക്കാനുള്ള കാര്യങ്ങള്‍ പ്രത്യേകഷീറ്റില്‍ എഴുതി ഒപ്പം ചേര്‍ക്കാം. ഓരോ സംഘത്തിനും സമര്‍പ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍, സംഘത്തെ കുറിച്ചുള്ള ലഘുവിവരണം എന്നിവ സംക്ഷിപ്‌തമായി ഉള്ളടക്കം ചെയ്യണം.

സംസ്ഥാനതലത്തിലോ ദേശീതലത്തിലോ സഹകരണപ്രസ്ഥാനത്തിന്റെ വികസനത്തിനു വ്യക്തിപരമായി സംഭാവന ചെയ്‌തവരും സംസ്ഥാനസഹകരണപ്രസ്ഥാനത്തില്‍ അറിയപ്പെടുന്നവരും സഹകരണസ്ഥാപനത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും മികച്ച സേവനം അനുഷ്‌ഠിച്ചവരുമായ വ്യക്തികളെയാണു 2023-24ലെ റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരത്തിനു പരിഗണിക്കുക. നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സഹകാരിയോ വിരമിച്ച സഹകാരിയോ ആവാം. അവാര്‍ഡിനു പരിഗണിക്കേണ്ട സഹകാരിയെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ ചെയ്യാം. ആ സഹകാരിയുടെ വിശദമായ ബയോഡാറ്റ, പ്രവര്‍ത്തിച്ച മേഖലകള്‍, വഹിച്ച പദവികള്‍, പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍, ലഭിച്ച പുരസ്‌കാരങ്ങള്‍ തുടങ്ങിയവയുടെ സമഗ്രവിശദാംശങ്ങള്‍ സഹിതം ശുപാര്‍ശ അതാതു ജില്ലാ ജോയിന്റ്‌ രജിസ്‌ടാര്‍മാരുടെ ശുപാര്‍ശ മുഖേന ജൂണ്‍ അഞ്ചിനകം സഹകരണസംഘം രജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കുകയാണു വേണ്ടത്‌.
അവാര്‍ഡിനായി 2023-24 സാമ്പത്തികവര്‍ഷം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ കണ്ടെത്താനുള്ള അപേക്ഷയും അനുബന്ധങ്ങളും ഇതോടൊപ്പം.Award 2

 

Moonamvazhi

Authorize Writer

Moonamvazhi has 364 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!