സംഘങ്ങളുടെ അപേക്ഷകര്‍ക്കു മുന്‍ഗണനയുള്ള കയര്‍പരിശീലനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കയര്‍സഹകരണസംഘങ്ങളും കയര്‍ഫാക്ടറികളും സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കു മുന്‍ഗണനയുള്ള കയര്‍പരിശീലനകോഴ്‌സുകളിലേക്കു കയര്‍ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കയര്‍ ടെക്‌നോളജിയില്‍ ആര്‍ടിസാന്റെ, അഡ്വാന്‍സ്‌ഡ് കയര്‍ ടെക്‌നെളജി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മാസം 3000 രൂപ സ്റ്റൈപ്പന്റ്‌് ലഭിക്കും. 20%സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കാണ്. ജനുവരി പത്തിനകം അപേക്ഷിക്കണം. പ്രായപരിധി 18മുതല്‍ 50വരെ വയസ്സ്. കയര്‍ടെക്‌നോളജി ആര്‍ടിസാന്റെ ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ്. എന്‍എസ്‌ക്യുഎഫ് ലെവല്‍ 3 കോഴ്‌സാണിത്. ആറുമാസം പരിശീലനവും ഒരുമാസം ഇന്റേണ്‍ഷിപ്പുമാണ്. ഫെബ്രുവരിമുതല്‍ ജൂലൈവരെയാണു കോഴ്‌സ്. എഴുതാനും വായിക്കാനും അറിയാവുന്ന ആര്‍ക്കും അപേക്ഷിക്കാം.
അഡ്വാന്‍സഡ്‌് കയര്‍ ടെക്‌നോളജി കോഴ്‌സ് ഒരുവര്‍ഷത്തെ ഡിപ്ലോമാകോഴ്‌സാണ്. എന്‍എസ്‌ക്യുഎഫ് ലെവല്‍ 4 കോഴ്‌സാണിത്. ഒരുവര്‍ഷം പരിശീലനവും മൂന്നുമാസം ഇന്റേണ്‍ഷിപ്പുമാണ്. ഫെബ്രുവരിമുതല്‍ 2027 ജനുവരിവരെയാണു കോഴ്‌സ്. പ്രീഡിഗ്രിയോ പന്ത്രണ്ടാംക്ലാസ്സോ തുല്യപരീക്ഷയോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴയിലെ നാഷണല്‍ കയര്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, തമിഴ്‌നാട് തഞ്ചാവൂരിലെ കയര്‍ ബോര്‍ഡ് റീജിയണല്‍ എക്‌സ്‌റ്റന്‍ഷന്‍ സെന്റര്‍, ഒഡിഷ ഭുവനേശ്വറിലെ കയര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ആന്ധ്രപ്രദേശ് രാജമുണ്ട്രിയിലെ കയര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ് എന്നിവിടങ്ങളിലായിരിക്കും പരിശീലനം. ഭുവനേശ്വറിലും തഞ്ചാവൂരിലും ആലപ്പുഴയിലും സൗജന്യഹോസ്‌റ്റല്‍ ഉണ്ട്. പക്ഷേ, ആലപ്പുഴയില്‍ സ്‌ത്രീകള്‍ക്കുമാത്രമാണു ഹോസ്‌റ്റല്‍. അപേക്ഷാഫോം www.coirboard.gov.inhttp://www.coirboard.gov.in ല്‍ ലഭിക്കും. എല്ലാ ആശയവിനിമയവും ഇമെയിലായോ ഫോണ്‍വഴിയോ മാത്രമേ നടത്താവൂ.

