യോഗ്യതാപരീക്ഷയെപ്പറ്റി പരാതി
സഹകരണപരീക്ഷാബോര്‍ഡ് ഒക്ടോബര്‍ 19നു സഹകരണസംഘങ്ങളിലെ അസിസ്‌റ്റന്റ് സെക്രട്ടറി തസ്‌തികയിലേക്കും സബ്‌സ്‌റ്റാഫ് ജീവനക്കാര്‍ക്കും നടത്തിയ യോഗ്യതാപരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഇളവു നല്‍കുകയോ പരീക്ഷ റദ്ദാക്കുകയോ ചെയ്യണമെന്നു കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ആവശ്യപ്പെട്ടു. പരീക്ഷാബോര്‍ഡ് നിശ്ചയിച്ച പഠനക്രമത്തിനു വിരുദ്ധവും പരീക്ഷ എഴുതിയവര്‍ക്ക് ആശങ്ക ഉളവാക്കുന്ന രീതിയിലുമായിരുന്നു പരീക്ഷയെന്ന് ജനറല്‍ സെക്രട്ടറി ആമ്പക്കാട്ട് സുരേഷ് സഹകരണമന്ത്രി വി.എന്‍. വാസവനുള്ള നിവേദനത്തില്‍ കുറ്റപ്പെടുത്തി. പരീക്ഷാബോര്‍ഡ് ഇതിനെ യോഗ്യതാപരീക്ഷയെന്നതിലുപരി മല്‍സരപരീക്ഷയായാണുകണ്ടെതെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.