സഹകരണപരീക്ഷാബോര്‍ഡ്‌ ജൂനിയര്‍ ക്ലര്‍ക്ക്‌ റാങ്കുലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു

Moonamvazhi

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ 13/2024 വിജ്ഞാപനപ്രകാരം ജൂനിയര്‍ ക്ലര്‍ക്കു തസ്‌തികയിലേക്കു ഇക്കൊല്ലം ഫെബ്രുവരി 15നു നടത്തിയ പരീക്ഷയുടെ 98 സംഘങ്ങളിലെ/ ബാങ്കുകളിലെ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. ഇത്‌ https:keralacseb.kerala.gov.in ല്‍ ലഭ്യമാണ്‌. വിവിധ സംഘങ്ങളിലും ബാങ്കുകളിലും നിന്നായി 289 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. 292 പേരാണു ലിസ്റ്റിലുള്ളത്‌. ബാക്കി 13 സംഘങ്ങളുടെ / ബാങ്കുകളുടെ റാങ്കിലിസ്റ്റ്‌ ഉടന്‍ പ്രസിദ്ധീകരിക്കും. റാങ്കുലിസ്റ്റിലുള്ളവര്‍ക്കു ഈ മാസം 11മുതല്‍ 15വരെ പരിശീലനം നല്‍കും. അതിനുശേഷം നിയമനശുപാര്‍ശാനടപടികള്‍ തുടങ്ങുമെന്നു ബോര്‍ഡ്‌ അറിയിച്ചു. ഫോണ്‍: 0471-2468690, 0471-468670.

Moonamvazhi

Authorize Writer

Moonamvazhi has 460 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!