നിക്ഷേപം തിരിച്ചുകൊടുക്കാന്‍ രണ്ടു മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്കു കേന്ദ്രഓംബുഡ്‌സ്‌മാന്‍ ഉത്തരവ്
നിക്ഷേപം പലിശസഹിതം തിരിച്ചു നല്‍കണമെന്നു കൊല്‍ക്കത്തയിലെ സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ എംപ്ലോയീസ് വായ്‌പാസഹകരണസംഘത്തിനും ഉത്തരാഖണ്ഡിലെ ദി ലോണി അര്‍ബന്‍ മള്‍ട്ടിസ്‌റ്റേറ്റ് ക്രെഡിറ്റ് ആന്റ് ത്രിഫ്‌റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കും കേന്ദ്ര സഹകരണഓംബുഡ്‌സ്‌മാന്‍ അലോക് അഗര്‍വാള്‍ ഉത്തരവു നല്‍കി.കൊല്‍ക്കത്തയിലെ സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യഎപ്ലോയീസ് വായ്‌പാസഹകരണസംഘം ആറു നിക്ഷേപകര്‍ക്കായി ഒന്നരക്കോടിയോളം രൂപയുടെ നിക്ഷേപം 15ദിവസത്തിനകം പലിശ സഹിതം തിരിച്ചുകൊടുക്കണമെന്നാണ് ഉത്തരവ്. സംഘത്തില്‍നിന്നു നിക്ഷേപം തിരികെ ആവശ്യപ്പെട്ടു ലഭിച്ചിട്ടുള്ളതും ഇനി ലഭിക്കാനിടയുള്ളതുമായ ക്ലെയിമുകളിലും അപേക്ഷത്തിയതിമുതല്‍ 15ദിവസത്തിനകം മുതലും പലിശയും തിരിച്ചുനല്‍കണമെന്നും ഫെബ്രുവരി 17ലെ ഉത്തരവിലുണ്ട്.സഞ്‌ജയ്‌കുമാര്‍ പോള്‍, പൂനം അജ്‌മാനി, ജിയോകുമാര്‍ ഘട്ടക്, ബിശ്വജിത് ബാനര്‍ജി, നരേന്ദ്രകാന്ത് ഗിതെ, അകുണ്‍കുമാര്‍ സക്‌സേന എന്നിവരുടെ പരാതിയിലാണിത്.
സഞ്‌ജയ്‌കുമാര്‍ പോളിന് 60ലക്ഷം രൂപയും പൂനം അജ്‌മാനിക്ക് നാലുലക്ഷം രൂപയും ബിശ്വജിത് ബാനര്‍ജിക്ക് അഞ്ചുലക്ഷം രൂപയും ദിയോകുമാര്‍ഘട്ടക്കിന് 20ലക്ഷം രൂപയും നരേന്ദ്രകാന്ത് ഗിതെക്കു 30ലക്ഷം രൂപയുംഅരുണ്‍കുമാര്‍ സ്‌ക്‌സേനയ്‌ക്കു 19ലക്ഷംരൂപയും സ്ഥിരംനിക്ഷേപഇനത്തില്‍ മുതലായിമാത്രം സംഘത്തില്‍നിന്നു കിട്ടാനുണ്ട്. അപേക്ഷിച്ചിട്ടു സംഘം പ്രതികരിച്ചില്ലെന്നാണു പരാതി. സഞ്‌ജയ്‌കുമാര്‍ പോള്‍ പലതവണ അപേക്ഷിച്ചു. ദിയോകുമാര്‍ ഘട്ടക്കും ബിശ്വജിത് ബാനര്‍ജിയും അരുണ്‍കുമാര്‍ സക്‌സേനയും കാലാവധിയെത്തുംമുമ്പേ നിക്ഷേപം തിരികെ ആവശ്യപ്പെടുകയായിരുന്നു.രജിസ്‌ട്രാര്‍ക്കു പരാതി കിട്ടിയപ്പോള്‍ സഹകരണഓംബുഡ്‌സ്‌മാന്‍ അരുണ്‍കുമാര്‍ സക്‌സേനയുടെത് ഒഴികെയുള്ള കേസുകളില്‍ നോട്ടീസ് നല്‍കിയെങ്കിലും പ്രതികരിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു. തുടര്‍ന്ന് ഓര്‍മപ്പെടുത്തല്‍ കത്തുകളയച്ചു.അതിനുംമറുപടിയുണ്ടായില്ല. തുടര്‍ന്നു പരാതിക്കാരെയും സംഘത്തെയും വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ വാദംകേള്‍ക്കാന്‍ വിളിച്ചു. ബിശ്വജിത് ബാനര്‍ജി ഒഴികെയുള്ളവര്‍ പങ്കെടുത്തു. താന്‍ മറുപടി നല്‍കിയിരുന്നുവെന്നാണു സംഘത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൗഗതറോയ് അതില്‍ പറഞ്ഞത്. പണം സ്വരൂപിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതിക്കാര്‍ക്കു പണം തിരികെ നല്‍കാന്‍ മുന്‍ഗണന നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. സംഘത്തിനു 400 കോടിരൂപ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും അത് ആശുപത്രികളിലും മറ്റുമായി നിക്ഷേപം നടത്തിയിരിക്കുകയാണെന്നും പറഞ്ഞു. നേരത്തേ അച്ചെന്നു പറയുന്ന മറുപടി മൂന്നുദിവസത്തിനകം വീണ്ടും അയക്കാന്‍ ഓംബുഡ്‌സ്‌മാന്‍ നിര്‍ദേശിച്ചു. പക്ഷേ, മറുപടി വന്നില്ല. ഒന്നരമാസത്തിനകം നിക്ഷേപം തിരിച്ചുകൊടുക്കാമെന്നാണു വിഡീയോകോണ്‍ഫറന്‍സിങ് വാദത്തിനിടെ സിഇഒ പറഞ്ഞിരുന്നത്.
പണം തിരിച്ചുകിട്ടുന്നില്ലെന്നു വേറെയും ധാരാളം പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണു വരാനിടയുള്ള പരാതികളിലടക്കം, പരാതി ലഭിച്ചു 15ദിവസത്തിനകം നിക്ഷേപവും പലിശയും തിരിച്ചുനല്‍കണമെന്ന ഉത്തരവ്. ഉത്തരവുകള്‍ പാലിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ സംഘം സമര്‍പ്പിക്കണമെന്നും ഉത്തരവായി.ഫെബ്രുവരി ഏഴിലെ മറ്റൊരു ഉത്തരവില്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ പ്രമോദ് സിങ് റാവത്ത് എന്ന നിക്ഷേപകന് 115200 രൂപ നിക്ഷേപം പലിശസഹിതം 15ദിവസത്തിനകം നല്‍കാന്‍ ദി ലോണി അര്‍ബന്‍ മള്‍ട്ടി സ്‌റ്റേറ്റ് ക്രെഡിറ്റ് ആന്റ് ത്രിഫ്‌റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കും ഓംബുഡ്‌സ്‌മാന്‍ ഉത്തരവു നല്‍കി. 2021 ജൂണ്‍മുതല്‍ മാസം 3200 രൂപവീതം 36 മാസം പ്രമോദ്‌സിങ് റാവത്ത് സംഘത്തില്‍ റിക്കറിങ് നിക്ഷേപം നടത്തി. കാലാവധി കഴിഞ്ഞു ചോദിച്ചിട്ടു കൊടുത്തില്ല. മറുപടിയും നല്‍കിയില്ല. ശേഷം ഓംബുഡ്‌സ്‌മാനു പരാതി നല്‍കി. ഓംബുഡ്‌സ്‌മാന്റെ നോട്ടീസുകള്‍ക്കും മറുപടിയുണ്ടായില്ല. തുടര്‍ന്നാണ് ഉത്തരവ്.