10000 ഡോളര്‍ വരെ സിഡിഎഫ് വേണ്ട
ഇന്ത്യയിലേക്കു വരുന്ന യാത്രക്കാര്‍ 10000 യുഎസ് ഡോളര്‍വരെയോ തത്തുല്യമോ കറന്‍സി നോട്ടുകളായോ ബാങ്കുനോട്ടുകളായോ ട്രാവലേഴ്‌സ് ചെക്കുകളായോ കൊണ്ടുവരുന്നതിന് കറന്‍സി ഡിക്‌ളറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 5000 യുഎസ് ഡോളറിന്റെ മൂല്യത്തില്‍ കവിയാത്ത വിദേശകറന്‍സി നോട്ടുകള്‍ കൊണ്ടുവരുന്നതിനും ഈ ഫോം വേണ്ട.
വിദേശനാണ്യം കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ബാങ്കിലോ മണിചേഞ്ചറിലോ വിദേശനാണ്യം ഇന്ത്യന്‍രൂപയിലേക്കു മാറ്റുമ്പോഴും രൂപ വിദേശനാണ്യമായി മാറ്റാനും ഫോം കാണിക്കണം. ഡിക്ലയര്‍ ചെയ്‌ത വിദേശനാണ്യംമുഴുവന്‍ ഇന്ത്യന്‍ രൂപയായി മാറ്റണമെന്നില്ലെങ്കില്‍ ഇന്ത്യ വിടുമ്പോള്‍ ഉപയോഗിക്കാതെ ബാക്കിയുള്ള തുക കൊണ്ടുപോകാനായി കസ്‌റ്റംസില്‍ കാണിക്കാന്‍ ഫോം കൈയില്‍ കരുതണം. ട്രാവലേഴ്‌സ് ചെക്കുകളുടെയും കറന്‍സിനോട്ടുകളുടെയും വിശദവിവരങ്ങള്‍ നല്‍കേണ്ടതില്ല. വിദേശടൂറിസ്‌റ്റുകള്‍ മേല്‍വിലാസവും സൂചിപ്പിക്കേണ്ടതില്ല.


