കേപ്പില്‍ വേതനവര്‍ധന
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ എല്ലാജീവനക്കാര്‍ക്കും ഡിഎ വര്‍ധന അനുവദിക്കാനും താല്‍കാലികാധ്യാപകരുടെ വേതനം വര്‍ധിപ്പിക്കാനും കേപ് നിര്‍വാഹകസമിതി തീരുമാനിച്ചു. നഴ്‌സിങ് കോളജുകളിലെ താല്‍കാലികാധ്യാപകര്‍ ഉള്‍പ്പെടെയുള്ള കരാര്‍/ദിവസവേതനജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കും. അനധ്യാപകരുടെ പെന്‍ഷന്‍പ്രായം 58ല്‍നിന്ന് 60ആക്കാനും തീരുമാനിച്ചു. കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം നടപ്പാക്കാനും നിശ്ചയിച്ചിട്ടുണ്ട്. മെഡിസെപ്പ് നടപ്പാക്കുന്ന കാര്യം പിന്നീടു പരിഗണിക്കും.


