കൊച്ചിന്‍പോര്‍ട്ട്‌ എംപ്ലോയീസ്‌ സഹകരണസംഘം കാന്‍സര്‍ ബോധവല്‍ക്കരണം നടത്തി

Moonamvazhi

കൊച്ചിന്‍പോര്‍ട്ട്‌ എംപ്ലോയീസ്‌ സഹകരണസംഘം എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ കാന്‍സര്‍ ബോധവല്‍ക്കരണം നടത്തി. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ കമ്മൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. നിര്‍മല്‍ സി. ക്ലാസ്‌ നയിച്ചു. കൊച്ചിന്‍പോര്‍ട്ട്‌ ചീഫ്‌ മെഡിക്കല്‍ ഓഫാസര്‍ ഡോ. മുത്തുക്കോയ പ്രഭാഷണം നടത്തി.

തുടര്‍ന്നു സംഘം വാര്‍ഷികപൊതുയോഗം നടന്നു. പ്രസിഡന്റ്‌ എ. ആര്‍. രാജീവ്‌ അധ്യക്ഷനായി. വിദ്യാഭ്യാസപുരസ്‌കാരവിതരണവും അദ്ദേഹം നിര്‍വഹിച്ചു. സെക്രട്ടറി പി.കെ. ഹസീന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വൈസ്‌പ്രസിഡന്റ്‌ പി.എല്‍ ജെര്‍സന്‍, ഭരണസമിതിയംഗങ്ങളായ വി. ദിലീപ്‌, ഷമ്മിറോസ്‌ ടി.എക്‌സ്‌, അസിസ്‌റ്റന്റ്‌ സെക്രട്ടറി ശഗീഷ്‌ കാവുംചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 112 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News