കാലിക്കറ്റ് സിറ്റിബാങ്ക് സൗജന്യസംഭാരവിതരണം തുടങ്ങി
വേനല്‍ചൂട്ടില്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി എല്ലാവര്‍ഷവും കാലിക്കറ്റ് സിറ്റിസര്‍വീസ് സഹകരണബാങ്ക് നടത്തിവരാറുള്ള സൗജന്യസംഭാരവിതരണം റെയില്‍വേസ്‌റ്റേഷന്‍ ലിങ്ക് റോഡിലെ സിറ്റി ബാങ്ക് ബ്രാഞ്ച് പരിസരത്തു ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമമനോജ് ഉദ്‌്‌ഘാടനം ചെയ്‌തു. മുന്‍വര്‍ഷങ്ങളിലെപ്പോലെ വേനല്‍അവസാനംവരെ ദിവസവും 2000 പാക്കറ്റ് വീതം മില്‍മയുടെ സംഭാരം വിതരണം ചെയ്യും. 16വര്‍ഷമായി ബാങ്ക് ഈ സേവനം നടത്തിവരുന്നുണ്ട്. ചടങ്ങില്‍ ഡയറക്ടര്‍മാരായ അഡ്വ. ടി.എം. വേലായുധന്‍, പി.എ. ജയപ്രകാശ്, അഡ്വ. എ. ശിവദാസ്, എ. അബ്ദുല്‍അസീസ്, കെ.അജയകുമാര്‍, കെ.ടി. ബീരാന്‍കോയ, ജനറല്‍മാനേജര്‍ സാജു ജെയിംസ്, ബാങ്ക്‌ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
