ബയോമെട്രിക് മസ്‌റ്ററിങ് സജ്ജീകരണമായി; ഉദ്‌ഘാടനം 30ന്
സഹകരണപെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക് സംവിധാനത്തിലാക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 30ബുധനാഴ്‌ച വൈകുന്നേരം മൂന്നിനു സഹകരണമന്ത്രി വി.എന്‍. വാസവന്‍ തിരുവനന്തപുരത്തു സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ ബയോമെട്രിക് മസ്‌റ്ററിങ് ഉദ്‌ഘാടനം ചെയ്യും. ഇ-ഓഫീസ് പ്രവര്‍ത്തനോദ്‌ഘാടനം മന്ത്രി വി. ശിവന്‍കുട്ടിയും മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്കുള്ള ആദരസമര്‍പ്പണം മന്ത്രി ജി.ആര്‍. അനിലും നിര്‍വഹിക്കും. സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണ എന്‍ മാധവന്‍, സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ.ഡി. സജിത്‌ബാബു, സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്‌ണന്‍നായര്‍, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.