ഓഡിറ്റ് : ജി.എസ്.ടി. റിട്ടേൺ സമയത്ത് കൊടുത്തോ എന്നും നോക്കണം
സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഓഡിറ്റ് നടത്തുമ്പോൾ യഥാസമയം ജി എസ് ടി റിട്ടേൺ കൊടുത്തിട്ടുണ്ടോ എന്നും നോക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ സർക്കുലർ നൽകി.യൂണിറ്റ് ഇൻസ്‌പെക്ടർമാർ ഇതു പരിശോധിച്ചു വിവരം പരിശോധനറിപ്പോർട്ടിലും ഓഡിറ്റ് റിപ്പോർട്ടിലും കൃത്യമായി എഴുതണം. റിട്ടേൺ കൊടുത്തിട്ടില്ലെങ്കിൽ ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ )മാരും ജില്ല ജോയിന്റ് ഡയരക്ടർ (ഓഡിറ്റ് )മാരും കർശന നടപടി എടുക്കണം.ഇതിനായി ജില്ലകളിൽ ജി എസ് ടി ഉദ്യോഗസ്ഥർ ഓഡിറ്റർമാർക്ക് പരിശീലനം നൽകുന്നുണ്ട്.