സെന്‍ട്രല്‍ സഹകരണബാങ്ക്‌ ശതാബ്ദിയാഘോഷം സമാപിച്ചു

Deepthi Vipin lal

അരൂര്‍ സെന്‍ട്രല്‍ സര്‍വീസ്‌ സഹകരണബാങ്കിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു. ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്തുവൈസ്‌പ്രസിഡന്‍ര്‌ എന്‍.എസ്‌. ശിവപ്രസാദ്‌,പട്ടണക്കാട്‌ ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ്‌ മേരി ടെല്‍ഷ്യ, ജോയിന്റ്‌ രജിസ്‌ട്രാര്‍ വി.കെ. സുബിത, സുനില്‍കുമാര്‍, അരൂര്‍പഞ്ചായത്തുപ്രസിഡന്റ്‌ രാഖി ആന്റണി, എ.എസ്‌. സാബു, സി.കെ. പുഷ്‌പന്‍, ടി.പി. സതീശന്‍, സി.എസ്‌. സന്തോഷ്‌, ഒ. ജെ. ഷിബു, എം.ബി. ഷീജ, എന്‍.പി. ഷിബു, പി.എം. അജിത്‌കുമാര്‍, ബാങ്കുപ്രസിഡന്റ്‌ എന്‍. രതീഷ്‌, സെക്രട്ടറി മീര യു.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. കലാകായിമല്‍സരങ്ങളിലും ഉപന്യാസമല്‍സരത്തിലും ഫുട്‌ബാള്‍ ഷൂട്ടൗട്ട്‌ മല്‍സരത്തിലും വിജയിച്ചവര്‍ക്കു സമ്മാനം നല്‍കി. സ്‌കൂളുകള്‍ക്കു സ്‌പോര്‍ട്‌സ്‌ കിറ്റും വിതരണം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!