ആര്‍ബിട്രേഷന്‍: മുന്‍നിര്‍ദേശത്തില്‍ മാറ്റം
സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍/ ആര്‍ബിട്രേറ്റര്‍മാരെ നിയമിച്ച സഹകരണസംഘങ്ങള്‍ ആര്‍ബിട്രേഷന്‍/എക്‌സിക്യൂഷന്‍ അപേക്ഷകള്‍ ഏത് ഓഫീസില്‍ ഫയല്‍ ചെയ്‌താലും അത് ആ സംഘങ്ങളിലെ സ്‌പെഷ്യല്‍ സെയില്‍ഓഫീസര്‍/ആര്‍ബിട്രേറ്റര്‍മാര്‍ക്കു റഫര്‍ ചെയ്യണമെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ അറിയിച്ചു ഒക്ടോബര്‍ 22ലെ 36/2025 സര്‍ക്കുലറില്‍ ആര്‍ബിട്രേഷന്‍ ഫയല്‍ നമ്പര്‍ ഇട്ടു കൈമാറുന്നതിനെപ്പറ്റിയുള്ള ഭാഗത്തു ഭേദഗതി വരുത്തിക്കൊണ്ടാണിത്. സഹകരണസംഘം രജിസ്‌ട്രാര്‍/അഡീഷണല്‍ രജിസ്‌ട്രാര്‍ക്കു ഫയല്‍ ചെയ്യപ്പെടുന്ന അന്യായങ്ങള്‍ ജോയിന്റ് രജിസ്‌ട്രാര്‍ തസ്‌തികയില്‍ കുറയാത്ത ഉദ്യോഗസ്ഥനും/ഉദ്യോഗസ്ഥയും, ജോയിന്റ് രജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കപ്പെടുന്ന ്‌അന്യായങ്ങള്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ തസ്‌തികയില്‍ കുറയാത്ത ഉദ്യോഗസ്ഥനും/ ഉദ്യോഗസ്ഥയും, അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ മുമ്പാകെ ഫയല്‍ ചെയ്യപ്പെടുന്ന അന്യായങ്ങള്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയില്‍ കുറയാത്ത ഉദ്യോഗസ്ഥനും/ ഉദ്യോഗസ്ഥയ്‌ക്കും മാത്രമേ റഫര്‍ ചെയ്യാവൂ എന്നുണ്ടായിരുന്നു. അതിലാണു മാറ്റം. നടപ്പാക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണിത്.


