ഭാവി വികസന കാഴ്ചപ്പാടോടെയാണ് കേരളബാങ്ക് രൂപീകരിക്കുന്നതിന് സഹകരണ വകുപ്പ് മന്ത്രി.

[mbzauthor]

കേരളത്തിന്റെ ഭാവി വികസന കാഴ്ചപ്പാടിൽ ഊന്നിയാണ് കേരളബാങ്ക് സാക്ഷാത്കരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ഇതിനുള്ള നയപരമായ തീരുമാനം ആണ് സർക്കാർ കൈക്കൊണ്ടതെന്നും അതിന് റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രഖ്യാപനം നടത്തുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്ക് മായി ബന്ധപ്പെട്ട ഉത്തര മേഖലാ യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോർപ്പറേറ്റുകളുടെ താല്പര്യമല്ല സാധാരണക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് കേരളബാങ്ക് ലക്ഷ്യമിടുന്നത്.
ഭാവി വികസന കാഴ്ചപ്പാടോടെ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ച് കേരള ബാങ്ക് പ്രവർത്തിക്കും. കേരള ബാങ്ക് വരുന്നതോടെ പ്രാഥമിക സഹകരണ ബാങ്കുകൾ വഴി സേവനം നൽകാൻ പ്രാപ്തമാവുന്നതോടെ സംസ്ഥാനത്ത് ആറായിരത്തിലധികം ടച്ചിങ് പോയിന്റ്കൾ ഉണ്ടാകും. ഇതുവഴി പുതുതലമുറ ബാങ്കുകളോട് കിടപിടിക്കാവുന്ന രീതിയിൽ സാങ്കേതിക മികവാർന്ന ബാങ്കിംഗ് സംവിധാനം കേരള ജനതയ്ക്ക് ലഭിക്കും. കേരള ബാങ്കിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഇരുപതിലധികം കേസുകളിൽ വാദം പൂർത്തിയായതായും അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ വിധി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കേരളാ ബാങ്കിനെ രാഷ്ട്രീയമായി എതിർക്കുന്നവർക്ക്
സ്വന്തം പണമെടുത്ത് സർക്കാറിനെതിരെ കേസ് നടത്തുവാൻ അവകാശമുണ്ട്, എന്നാൽ ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ചുള്ള കേസ് നടത്തിപ്പിന് കൂട്ടു നിൽക്കുന്ന സി.ഇ.ഒ മാർ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും അത്തരത്തിലുള്ളവർക്ക് ശമ്പളം തടസ്സപ്പെടുമെന്നത് ഓർമയുണ്ടാവുന്നത് നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി.
എതിർപ്പുള്ളവരുമായി എത്രയോ വട്ടം ഗവൺമെന്റിനു വേണ്ടി സഹകരണമന്ത്രിയെന്ന നിലയിൽ ചർച്ച നടത്തിയിരുന്നു.എന്നാൽ ചർച്ചക്കൊടുവിൽ രാഷ്ട്രീയപരമായ എതിർപ്പ് മാത്രമാണ് ഉള്ളതെന്നുമാണ് അവർ അറിയിച്ചത്. മാറി മാറി വരുന്ന സർക്കാർ സംവിധാനത്തിൽ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും 300 ലേറെ പേരെയാണ് ജില്ലാ ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുത്താറ്. കേരള ബാങ്ക് ഭരണസമിതിയിൽ പ്രാഥമിക ബാങ്കുകളുടെയും അർബൺ ബാങ്കുകളുടെയും പ്രതിനിധികൾ എല്ലാമായി 21 അംഗങ്ങളാണുണ്ടാവുക.
റിസർവ് ബാങ്ക് പിടിമുറുക്കും എന്ന ആക്ഷേപത്തിൽ അടിസ്ഥാനമില്ല. നിലയിൽ റിസർവ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കിനും ജില്ല ബാങ്കുകൾക്കും അർബൺ ബാങ്കുകൾക്കും ആർ.ബി.ഐ നിയന്ത്രണമുണ്ട്.
സഹകരണ നിയമത്തിലും ചട്ടത്തിലും നിന്നുകൊണ്ട് കേരള ബാങ്ക് പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതാണ്.അതുകൊണ്ട് സംഘങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ ഐ.എ.എസ്, സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മാനേജർ സഹദേവൻ, വയനാട് കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലാ സഹകരണബാങ്ക് അഡ്മിനിസ്ട്രേറ്റർ മാർ, ജനറൽ മാനേജർമാർ എന്നിവർ സന്നിഹിതരായിരുന്നു. നാലു ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും അർബൻ സഹകരണ ബാങ്കുകളിലും സെക്രട്ടറിമാരായും ഭരണസമിതി അംഗങ്ങളും ആണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. യുഡിഎഫ് ഭരണസമിതിയുള്ള സംഘങ്ങളിൽ നിന്നുള്ളവർ യോഗം ബഹിഷ്കരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.