സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വായ്പാ പരിധി വർധിപ്പിച്ചു.
സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും/ ബാങ്കുകളുടെയും ബാങ്കിംഗ് റഗുലേഷൻ ആക്ട് പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങളുടെയും അംഗങ്ങൾക്ക് നൽകാവുന്ന വിവിധയിനം വായ്പകളുടെ പരിധിയും ഒരംഗത്തിന് പരമാവധി നൽകാവുന്ന മൊത്തം വായ്പകളുടെ പരിധിയും പുതുക്കി നിശ്ചയിച്ചു.
ഒരു കോടി രൂപ മുതൽ അഞ്ചു കോടി രൂപ വരെ നിക്ഷേപമുള്ള സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകാം. നേരത്തെ അഞ്ച് ലക്ഷം ആയിരുന്നു. അഞ്ചു കോടി രൂപ മുതൽ 10 കോടി രൂപ വരെ നിക്ഷേപമുള്ള സംഘങ്ങൾക്ക് 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തി. നൂറുകോടി മുകളിൽ നിക്ഷേപമുള്ള സഹകരണസംഘങ്ങൾക്ക് 75 ലക്ഷം രൂപ വായ്പ നൽകാമെന്ന് പുതിയ വ്യവസ്ഥയുണ്ടാക്കി. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ 50/ 2019 സർക്കുലറിൽ ലഭിക്കും.